Posted By Staff Editor Posted On

durand cup 2024; തീപ്പാറും പോരാട്ടവുമായി ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും നേര്‍ക്ക് നേര്‍ ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രാത്രി: എങ്ങനെ ലൈവായി കാണാം?

ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് രാത്രി കേരളാ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും നേര്‍ക്ക് നേര്‍ വരും. രാത്രി ഏഴ് മണിക്ക് കൊല്‍ക്കത്തയിലാണ് മല്‍സരം. മിന്നും ഫോമിലുള്ള ബ്ലാസ്‌റ്റേഴ്‌സിന് തന്നെയാണ് മുന്‍തൂക്കം. ടൂര്‍ണ്ണമെന്റിലുട നീളം കൊമ്പന്‍മാര്‍ ഗോള്‍ അടിച്ച് കൂട്ടിയിരുന്നു.

പ്രതിരോധ താരം പ്രഭീര്‍ ദാസും മലയാളി താരം വിബിന്‍ മോഹനും സ്‌ക്വാഡില്‍ തിരിച്ചെത്തിയുണ്ട്. ഡ്യുറന്റ് കപ്പ് ചരിത്രത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ സെമിയില്‍ പ്രവേശിച്ചിട്ടില്ല. ആദ്യ സെമി ലക്ഷ്യമിട്ടാണ് ടീം ഇറങ്ങുന്നത്. കോച്ച് മൈക്കല്‍ സ്റ്റാറെയുടെ കീഴില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം 16 ഗോളുകളാണ് അടിച്ചത്. പുതിയ സൈനിങ് നോഹ സദോയി ടീമില്‍ എത്തിയതോടെ മഞ്ഞപ്പട മികച്ച ഫോമിലാണ്.

മൊറോക്കന്‍ താരം ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഹാട്രിക്ക് നേടിയിരുന്നു. ഹാട്രിക്ക് നേടിയ പെപ്രയും മിന്നും ഫോമിലാണ്. ക്യാപ്റ്റന്‍ ലൂണ, ഫ്രെഡ്ഡി ലാലമ്മ എന്നിവരും മിഡ്ഫീല്‍ഡില്‍ തകര്‍പ്പന്‍ ഫോമിലാണ്. ബെംഗളൂരുവും ഗ്രൂപ്പ് ഘട്ടത്തില്‍ ക്ലാസ്സിക്ക് ഫോമിലായരുന്നു. ഗ്രൂപ്പ് ചാംപ്യന്‍മാരായിട്ടാണ് ബെംഗളൂരു ക്വാര്‍ട്ടറിലെത്തിയത്. സുനില്‍ ഛേത്രി, ജോര്‍ഗെ പെരേര ഡിയാസ്, രാഹുല്‍ ഭേക്കേ എന്നിവരുടെ മികച്ച ഫോം ബെംഗളൂരുവിന് മുതല്‍ക്കൂട്ടാവും. ചിരവൈരികളുടെ പോരാട്ടത്തില്‍ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ തീപ്പാറുമെന്നുറപ്പാണ്.

പ്രവാസികൾക്ക് ലൈവായി സോണി ലൈവിലൂടെ ലോകത്തെവിടെ ഇരുന്നും കാളി കാണാം

TO watch click here; https://www.sonyliv.com/?utm_source=shared-content&utm_medium=other&utm_campaign=c575951dd58bc254bdf8a3ca25e1111e

Comments (0)

Leave a Reply

Your email address will not be published. Required fields are marked *