Emirates draw; ജീവിതം സുരക്ഷിതമാക്കാം…വെറും 25 ദിർഹം മുടക്കൂ…മാസം 25,000 ദിര്‍ഹം വീതം 25 വര്‍ഷത്തേക്ക്!!! എങ്ങനെയെന്നല്ലേ? അറിയാം വിശദമായി
Emirates draw online; യു.എ.ഇയിലെ പ്രമുഖ ഗെയിം ഓപ്പറേറ്ററായ എമിറേറ്റ്സ് ഡ്രോ പുതിയൊരു ഗെയിം കൂടെ അവതരിപ്പിച്ചു. എല്ലാ മാസവും AED 25,000 വീതം 25 വര്‍ഷത്തേക്ക് ലഭിക്കുന്ന ഗെയിമിന്‍റെ പേര് FAST5 എന്നാണ്. വെറും AED 25 മാത്രം മുടക്കി ഈ ഗെയിം കളിക്കാം.
ഗ്രാൻഡ് പ്രൈസായി 25 വര്‍ഷത്തേക്ക് എല്ലാ മാസവും AED 25,000 വാഗ്ദാനം ചെയ്യുന്ന ഗെയിമിലൂടെ AED 75,000, AED 50,000, and AED 25,000 എന്നീ സമ്മാനങ്ങള്‍ മൂന്നുപേര്‍ക്ക് റാഫ്ൾ ഡ്രോയിലൂടെ നേടാം. എല്ലാ ടിക്കറ്റുകളും ടു ഇൻ വൺ ആണ്. വിജയത്തിനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. ഫാസ്റ്റ്5 ഗെയിമിനൊപ്പം എമിറേറ്റ്സ് ഡ്രോയുടെ ഫ്ലാഗ്ഷിപ് ഗെയിമുകളായ MEGA7, EASY6 എന്നിവയും തുടരും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/HXT64OHKGTt3xmfyR6j2rP
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയായ AED 100 million ആണ് എമിറേറ്റ്സ് ഡ്രോ ഗ്രാൻഡ് പ്രൈസ്. AED 15 മാത്രം മുടക്കി AED 15 മില്യൺ നേടാനുള്ള അവസരവുമാണിത്. പുതിയ ഗെയിമിന്‍റെ വരവോടെ ഒരാഴ്ച്ച മൂന്നു ഗെയിമുകള്‍ കളിക്കാനാകും. ഫാസ്റ്റ് 5 എല്ലാ ശനിയാഴ്ച്ചയും രാത്രി ഒൻപത് മണി (യു.എ.ഇ സമയം)ക്കാണ് നടക്കുക. മെയ് 27-നാണ് ആദ്യ ഗെയിം.
എന്തുകൊണ്ട് FAST5?
ഗെയിം കളിക്കാന്‍ 42 പന്തുകളുടെ പൂളിൽ നിന്ന് അഞ്ചെണ്ണം മാത്രം തെരഞ്ഞെടുത്താൽ മതി. ഇത് മറ്റുള്ള മത്സരങ്ങളെ അപേക്ഷിച്ച് വിജയസാധ്യത കൂട്ടുന്നു. ഗ്രാൻഡ് പ്രൈസ് വിജയിക്ക് മാസം AED 25,000 വീതം 25 വര്‍ഷത്തേക്ക് ലഭിക്കും. “FAST5 പുതിയ സാധ്യതകള്‍ തുറക്കുന്നു.
വിജയികള്‍ക്ക് സ്ഥിരമായ വരുമാനം നൽകുന്നതിലൂടെ അവരുടെ ജീവിതത്തിലെ തടസ്സങ്ങള്‍ മാറ്റാന്‍ അവരെ പ്രാപ്തരാക്കുന്നു. ഉപയോക്താക്കള്‍ക്ക് തന്നെ തിരികെ നൽകുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിന് ഇത് ശക്തിപകരുകയും ചെയ്യും” – എമിറേറ്റ്സ് ഡ്രോ മാര്‍ക്കറ്റിങ് തലവൻ പോള്‍ ചാഡര്‍ പറഞ്ഞു.
എങ്ങനെ കളിക്കണം FAST5?
എമിറേറ്റ്സ് ഡ്രോ ഔദ്യോഗിക വെബ്സൈറ്റായ www.emiratesdraw.com അല്ലെങ്കിൽ ആപ്ലിക്കേഷന്‍ (ആൻഡ്രോയ്ഡ്/ആപ്പിള്‍ സ്റ്റോര്‍) വഴി AED 25 നൽകി ഫാസ്റ്റ്5 ടിക്കറ്റ് വാങ്ങാം. ഓരോ ടിക്കറ്റും യു.എ.ഇ സര്‍ക്കാരിന്‍റെ പവിഴപ്പുറ്റുകള്‍ സംരക്ഷിക്കുന്ന പദ്ധതിയിലേക്കുള്ള ഒരു വിഹിതം കൂടെ ഉൾപ്പെടുന്നു. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാൽ 42 നമ്പറുകളിൽ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കാം.
അല്ലെങ്കിൽ ‘Quick-Pick’ ബട്ടൺ അമര്‍ത്തിയാൽ സിസ്റ്റം തനിയെ നമ്പര്‍ തെരഞ്ഞെടുക്കും. നിലവിലെ ഡ്രോ തെരഞ്ഞെടുക്കുകയോ അല്ലെങ്കിൽ ഒന്നിലധികം ഡ്രോകളിൽ പങ്കെടുക്കാന്‍ ‘Multiple Upcoming Draws’ ക്ലിക് ചെയ്യുകയോ ചെയ്യാം. അടുത്ത അഞ്ച് ആഴ്ച്ചയിലെ അഞ്ച് ഡ്രോകളിൽ ഇങ്ങനെ ഒറ്റയടിക്ക് പങ്കെടുക്കാം.
Comments (0)