Posted By Staff Editor Posted On

Ente jilla app;പ്രവാസികളെ… ഇനി സര്‍ക്കാര്‍ ഓഫീസ് വിവരങ്ങള്‍ നിങ്ങളുടെ വിരൽത്തുമ്പിൽ കിട്ടും:അതും ഒറ്റ ക്ലിക്കിൽ

Ente jilla app;ജി​ല്ല​യി​ലെ എ​ല്ലാ സ​ര്‍ക്കാ​ര്‍ ഓ​ഫീസു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ൽ കിട്ടും. അതിന് വേണ്ടി പ്ലെ സ്റ്റോറിൽ നിന്നും ഒരു ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ആക്കിയാൽ മതി. സർക്കാർ വിവരങ്ങള്‍ വിരൽത്തുമ്പിൽ ല​ഭ്യ​മാ​കു​ക എന്ന ലക്ഷ്യത്തോടെയാണ് “എ​ന്റെ ജി​ല്ല മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍” സ​ജ്ജ​മാ​കു​ന്നു.
റ​വ​ന്യൂ, പൊ​ലീ​സ്, റോ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട്, ആ​രോ​ഗ്യം, ത​ദ്ദേ​ശ​ഭ​ര​ണം, കെ.​എ​സ്.​ഇ.​ബി, കൃ​ഷി, പൊ​തു​വി​ത​ര​ണം, ര​ജി​സ്‌​ട്രേ​ഷ​ന്‍, മൃ​ഗ​സം​ര​ക്ഷ​ണം, ഫി​ഷ​റീ​സ്, വി​ദ്യാ​ഭ്യാ​സം, വ്യ​വ​സാ​യം, ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ആ​ന്‍ഡ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ്, അ​ക്ഷ​യ, കോ​ള​ജു​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, പൊ​തു​മ​രാ​മ​ത്ത്, ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ്​​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​, ട്ര​ഷ​റി, ജ​ല​സേ​ച​നം, സാ​മൂ​ഹി​ക നീ​തി, അ​ഗ്‌​നി​ര​ക്ഷ, ടൂ​റി​സം, കെ.​എ​സ്.​എ​ഫ്.​ഇ, കോ​ട​തി​ക​ള്‍, ക്ഷീ​ര​വി​ക​സ​നം, എം​പ്ലോ​യ്​​മെൻറ്, വ​നം, എ​ക്‌​സൈ​സ്, ജി.​എ​സ്.​ടി, തു​റ​മു​ഖം, ജ​ന്‍ ഔ​ഷ​ധി സ്​​റ്റോ​റു​ക​ൾ തു​ട​ങ്ങി​യ ഓ​ഫീസു​ക​ളു​ടെ വി​വ​ര​ങ്ങൾ ആണ് ഈ ആ​പ്പി​ൽ ഉള്ള​ത്. കൂ​ടാ​തെ മ​റ്റ് പ്ര​ധാ​ന ജി​ല്ല ഓ​ഫീസു​ക​ളും കേ​ന്ദ്ര​ സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ളും ക​ണ്ടു പിടിക്കാൻ ഈ ആപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിനായി പ്ര​ത്യേ​ക ഓ​പ്ഷ​നു​ക​ളും ഇതിൽ ഉ​ണ്ട്.

– ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ൽ ​നി​ന്ന്​ ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ആ​പ്ലി​ക്കേ​ഷ​ന്‍ ഓ​പ്പണ്‍ ചെ​യ്യു​മ്പോ​ള്‍ ജി​ല്ല​ക​ളു​ടെ പേ​രാ​ണ് ആ​ദ്യം കാ​ണു​ന്ന​ത്. അ​തി​ല്‍ നി​ങ്ങ​ളു​ടെ ജി​ല്ല തെ​ര​ഞ്ഞെ​ടു​ക്കാം. തുടർന്ന് തു​റ​ന്നു​ വ​രു​ന്ന പേ​ജി​ല്‍ ജി​ല്ല​യി​ലെ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ഐ​ക്ക​ണു​ക​ള്‍ ന​മു​ക്ക് കാ​ണാൻ കഴിയും.

കൂ​ടാ​തെ പ്ര​ധാ​ന​പ്പെ​ട്ട ഓ​ഫീ​സു​ക​ളു​ടെ വി​ശ​ദ​ വി​വ​ര​ങ്ങ​ളും ആ​പ്പി​ലൂ​ടെ ല​ഭി​ക്കും. ഓ​ഫീ​സി​ന്റെ ഫോ​ണ്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍, ഇ-​മെ​യി​ല്‍ വി​ലാ​സം, പോ​സ്​​റ്റ​ല്‍ വി​ലാ​സം, ലൊ​ക്കേ​ഷ​ന്‍ (സ്ഥാ​നം) എ​ന്നി​വ​യോ​ടൊ​പ്പം ഓ​ഫീസിന്റെ സേ​വ​ന​ങ്ങ​ളെ​ കു​റി​ച്ച് പൊ​തു ​ജ​ന​ങ്ങ​ള്‍ക്ക് അ​റി​യാ​നും അ​ഭി​പ്രാ​യം ന​ല്‍കാ​നു​മു​ള്ള സൗ​ക​ര്യ​വും ആ​പ്ലി​ക്കേ​ഷ​നി​ൽ ഉണ്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ ലൊ​ക്കേ​ഷ​ന്‍ ക​ണ്ടെ​ത്താ​നും ഫോ​ണി​ലും ഇ-​മെ​യി​ലി​ലും ബ​ന്ധ​പ്പെ​ടാ​നും പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്താ​നും പ​രാ​തി ന​ല്‍കാ​നു​മു​ള്ള സൗ​ക​ര്യ​മാ​ണ് നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്‌​സ് സെൻറ​ര്‍ വി​ക​സി​പ്പി​ച്ച എ​ന്റെ ജി​ല്ല എന്നനആ​പ്ലി​ക്കേ​ഷ​നി​ൽ ഉളളത്.

മു​ഖ്യ​മ​ന്ത്രി വ​രെ​യു​ള്ള​വ​ര്‍ക്ക് ഓ​രോ ഓ​ഫീസി​ന്റെ​യും പ്ര​വ​ര്‍ത്ത​നം ആ​പ്പി​ലൂ​ടെ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഇ-​മെ​യി​ല്‍ അ​യ​ക്കാ​നും അ​ധി​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നു​മു​ള്ള ഓ​പ്ഷ​നു​ക​ളും ആ​പ്ലി​ക്കേ​ഷ​നി​ൽ ഉണ്ട്. പൊ​തു ​ജ​ന​ങ്ങ​ള്‍ ന​ല്‍കു​ന്ന റേ​റ്റി​ങ്ങും രേ​ഖ​പ്പെ​ടു​ത്തു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും എ​ല്ലാ​വ​ര്‍ക്കും കാ​ണാൻ സാധിക്കും. ജി​ല്ല​യു​ടെ പ്ര​ധാ​ന പേ​ജി​ലും വ​കു​പ്പു​ക​ളു​ടെ പേ​ജി​ലും ഓ​ഫീസു​ക​ള്‍ സെ​ര്‍ച്ച് ചെ​യ്ത് ഇ​ത് ക​ണ്ടെ​ത്താ​ൻ സൗ​ക​ര്യം ഉണ്ട്.

ഈ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പൊ​തു ​ജ​ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ഉ​ട​ന്‍ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്

ആ​പ്ലി​ക്കേ​ഷ​ൻ ഇ​നി​യും പൂ​ർ​ണ​മാ​യി പ്ര​വ​ര്‍ത്ത​ന​ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് എ​ല്ലാ സ​ര്‍ക്കാ​ര്‍ ഓ​ഫീസു​ക​ളു​ടെ​യും വി​ശ​ദാം​ശം ഉ​ട​ന്‍ ജി​ല്ല നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ് സെൻറ​റി​ന്​​​ (എ​ൻ.​ഐ.​സി) ന​ല്‍ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് അറിയിച്ചു. ജി​ല്ല​ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർക്ക് ഇത് ​സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ആപ്പിനെ കുറിച്ച് എറണാകുളം ജില്ലാ കളക്ടർ പറഞ്ഞത് ഇങ്ങനെ;-

‘എന്റെ ജില്ല’ ആപ്പ് റെഡി.
സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് കൂടുതൽ അടുത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണ കേന്ദ്രത്തിന്റെ പിന്തുണയോടെ എൻ.ഐ.സി തയ്യാറാക്കിയ മൊബൈൽ ആപ്ളിക്കേഷനാണ് ‘എന്റെ ജില്ല’.
ജില്ലയിലെ പ്രധാന സർക്കാർ ഓഫീസുകളിലേക്ക് വിളിക്കാനും മെയിൽ അയക്കാനും അവയുടെ പ്രവർത്തനം വിലയിരുത്തി ഗ്രേഡിംഗ് നടത്താനും അവസരമൊരുക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഓരോ ഓഫീസിനേയും കുറിച്ച് ജനങ്ങൾ നടത്തുന്ന വിലയിരുത്തൽ ജില്ലാ കളക്ടർ നിരന്തരം പരിശോധിക്കും.
ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഓരോരുത്തരും നടത്തുന്ന വിലയിരുത്തൽ രഹസ്യമായി സൂക്ഷിക്കും. പൊതു സേവനങ്ങൾ കൂടുതൽ ഫലപ്രദമായും ഉത്തരവാദിത്വത്തോടെയും ലഭ്യമാക്കാൻ ഈ ആപ്പിനെ ഉപയോഗപ്പെടുത്തുമല്ലോ… കളക്ടർ പറഞ്ഞു.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയുക

https://play.google.com/store/apps/details?id=org.nic.entejilla

https://www.expattechs.com/2023/07/07/duolingo-language-lessons/
https://www.expattechs.com/2023/07/10/bhunaksha-kerala/
https://www.expattechs.com/2023/07/09/emirates-lucky-drawhow-to-play-emirates-draw-fast-5-a-step-by-step-guide/
https://www.expattechs.com/2023/07/09/smart-cleaner/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *