Posted By Nazia Staff Editor Posted On

Kuwait bank; പ്രവാസികളെ… കുവൈറ്റിൽ നിന്ന് പുറം രാജ്യങ്ങളിലേക്ക് പണം അയക്കുന്നവർക്ക് ചില നിയന്ത്രണങ്ങൾ;ആരൊക്ക ഉൾപ്പെടും? അറിയാം


Kuwait bank; കുവൈത്ത് സിറ്റി:  കുവൈത്തിൽനിന്ന് പുറം രാജ്യങ്ങളിലേക്കും പ്രാദേശികമായും നടക്കുന്ന സാമ്പത്തിക കൈമാറ്റങ്ങളിൽ നിരീക്ഷണം ശക്തമാക്കി ബാങ്കുകൾ. അനധികൃത വഴികളിലൂടെ സമ്പാദിക്കുന്ന  പണം  വെളുപ്പിച്ച് വൻതോതിൽ  രാജ്യത്തിനകത്തും മറ്റുനാടുകളിലേക്കും ബ്ലാക്ക് മണിയായി അയക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇത്തരം പണം തെറ്റായ മാർഗങ്ങളിൽ വിനിയോഗിക്കപ്പെടുന്നുണ്ടെന്ന കണ്ടെത്തലും അധികൃതർക്കുണ്ട്. നിരീക്ഷണത്തിന്റെ ഭാഗമായി വിദേശ ബാങ്കുകളിൽ നിന്ന് വരുന്ന നിക്ഷേപങ്ങളിൽ ഇരട്ട നിരീക്ഷണം നടത്തുവാൻ തീരുമാനമായി.ഇതിനു പുറമെ  ഉറവിടം രേഖാമൂലം ആധികാരികമായി വ്യക്തമാകാത്ത  3,000 ദിനാറിന് മുകളിലുള്ള പണം നിക്ഷേപിക്കുന്നത് തടയുവാനുള്ള  നടപടികൾ പ്രാബല്യത്തിലാക്കുവാനും ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്.
അതെ സമയം പണം വെളുപ്പിക്കുന്നതിൽ നിന്ന് ഫണ്ടുകൾ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടാലും അത്തരം ഇടപാടുകൾ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കപ്പെടും. ഉദാഹരണമായി കുവൈത്തിലെ സ്വകാര്യ മേഖലയിൽ അധ്യാപകനായി ജോലി ചെയ്യുന്ന ഒരു വിദേശി തന്റെ അടിസ്ഥാന ശമ്പളത്തിൽ കൂടുതൽ കൈമാറ്റം നടത്തുകയാണെങ്കിൽ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കപ്പെടും. പ്രത്യേകിച്ചും നിങ്ങളുടെ ഫണ്ട് കൈമാറ്റങ്ങൾ “മണി ലോണ്ടറിംഗ്” ഫോമിൽ രേഖപ്പെടുത്തിയിട്ടുള്ള സാമ്പത്തിക ഉറവിടത്തിന്  10 മടങ്ങ് തുല്യമാണെങ്കിൽ നടപടികൾ കടുത്തതായിരിക്കും.അതുപോലെ സാമ്പത്തിക കൈമാറ്റങ്ങൾ   നിരീക്ഷിക്കപ്പെടേണ്ട വിഭാഗത്തിലുള്ളവരുടെ ബാങ്ക് ഇടപാടുകൾ കൂടുതൽ ഗൗരവത്തിലെടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/28/flight-emergency-landing-5/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *