Kuwait fraud alert; കുവൈത്തിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കവരുന്നതിന് പുതിയ രീതിയുമായി തട്ടിപ്പ് സംഘം
Kuwait fraud alert; കുവൈത്തിൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കവരുന്നതിന് പുതിയ രീതിയുമായി തട്ടിപ്പ് സംഘം
Kuwait fraud alert; സ്വദേശികളുടെയും പ്രവാസികളുടെയും ബാങ്ക് അക്കൗണ്ടിൽനിന്ന് പണം കവരാൻ പുതിയ രീതിയുമായി തട്ടിപ്പു സംഘം. സ്മാർട്ട് ഫോണിൽ വീഡിയോ കോൾ ചെയ്തുകൊണ്ട് ഒരാൾ ബാങ്കിലേക്ക് കടന്നു വരുന്നു . ഇയാൾ ആ ബാങ്കിലെ ഉദ്യോഗസ്ഥനു ഫോൺ കൈമാറുന്നു .കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
മറുതലക്കുള്ള തന്റെ സഹ തട്ടിപ്പുകാരൻ ഇതേ ബാങ്കിന്റെ വേറെ ഒരു ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായി ചമഞ്ഞു പ്രത്യക്ഷപ്പെടുന്നു. സംശയത്തിന് ഇടനൽകാത്ത വിധം ബാങ്കിന്റെ ലോഗോ പതിച്ച കുവൈത്തി വേഷത്തിലായിരിക്കും അയാൾ .
ഇതിനിടയിൽ വീഡിയോയിൽ കുടുങ്ങിയ ബാങ്ക് ഉപഭോക്താവിനെ കാണിച്ച് അയാളുടെ ഓ.ടി പി. നമ്പർ അയച്ചുതരണമെന്ന് മറുതലക്കുള്ള തട്ടിപ്പുകാരൻ വ്യാജ ബാങ്ക് ഉദ്യോഗസ്ഥനോട് ആവശ്യപെടുന്നതാണ് പുതിയ തട്ടിപ്പു രീതി. ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നും ആർക്കും ഒരു കാരണവശാലും തങ്ങളുടെ അക്കൗണ്ട് നമ്പറുകളോ രഹസ്യ നമ്പറുകളോ കൊടുക്കേണ്ടതില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി .
Comments (0)