Posted By Nazia Staff Editor Posted On

Loan application in kuwait;പ്രവാസികളെ…കുവൈത്തിൽ  ഇനി ലോൺ കിട്ടാൻ പാടുപെടും; കടമ്പകളേറെ; അറിയാം വിശദമായി

Loan application in kuwait;കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് കൂടുതൽ കർശനമായ വായ്പാ നയം കൊണ്ട് വന്ന് ബാങ്കുകൾ. ഭൂരിഭാഗം പ്രാദേശിക ബാങ്കുകളും 2024 കർശന വായ്പാ നയം നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ബാങ്കുകളുടെ ക്രെഡിറ്റ് ഫോക്കസ് ഇപ്പോഴും പ്രധാനമായും കുവൈത്തി ഉപഭോക്താക്കൾക്ക് തന്നെയാണ്. കൂടാതെ ഉന്നതരും വിദഗ്ധരും അടങ്ങുന്ന പൗരന്മാരല്ലാത്ത ഒരു സെലക്ടീവ് സെഗ്മെന്റിനെ ലക്ഷ്യമിട്ടും ബാങ്കുകൾ പ്രവർത്തനങ്ങൾ വിപുലമാക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IAnwY3JrUp6F7nSWJLII3f
വായ്പ അനുവദിക്കുന്ന ജോലികളുടെ എണ്ണം ചുരുക്കി കൊണ്ട് പ്രവാസികൾക്കുള്ള വായ്പ നയം കർശനമാക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. കുറഞ്ഞ വരുമാനക്കാരായ ആളുകളെയും പ്രതിമാസം 600 ദിനാറിൽ താഴെ ശമ്പളമുള്ള ഇടപാടുകാരെയും ബാങ്കുകൾ ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളിലെ ജീവനക്കാർക്ക് വായ്പ ലഭിക്കാൻ ഇനി സാധ്യതയില്ല. പ്രവാസികൾക്ക് വായ്പ നൽകുന്നതിന് ഭൂരിഭാഗം പ്രാദേശിക ബാങ്കുകളും അംഗീകരിച്ച തൊഴിൽ മുൻഗണനാ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. അവരിൽ ഏറ്റവും പ്രമുഖർ വിദ്യാഭ്യാസ, മെഡിക്കൽ മേഖലകളിലെ ജീവനക്കാരാണ്.

https://www.seekofferings.com/youtube-shorts-download/
https://www.pravasinewsdaily.com/2023/10/02/best-speech-to-text/
https://www.pravasinewsdaily.com/2024/01/13/nuclear-battery-tech/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *