Posted By Nazia Staff Editor Posted On

Ministry of interior ; പ്രാണപ്രതിഷ്ഠ ദിനം ആഘോഷിച്ചു ;കുവൈറ്റിൽ 9 ഇന്ത്യക്കാരെ നാട്ടിലേക്ക് അയച്ചു

Ministry of interior ; കുവൈത്ത് സിറ്റി: കുവൈത്തിൽ  രാമക്ഷേത്ര  പ്രാണപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച്  ആഹ്ലാദം പ്രകടിപ്പിച്ച് മധുരം വിതരണം ചെയ്ത 9  ഇന്ത്യക്കാരെ ഇവരുടെ തൊഴിലുടമ നാട്ടിലേക്ക്  കയറ്റി അയച്ചു.കുവൈത്തിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം  ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.രണ്ട് കമ്പനികളിലായി ജോലി ചെയ്യുന്ന
ഒമ്പതു ഇന്ത്യക്കാരെയാണ്  ജോലിയിൽ നിന്ന് പുറത്താക്കി രാജ്യത്തുനിന്ന് കയറ്റി അയച്ചത് എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
തിങ്കളാഴ്‌ചയാണ് ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ ആഹ്ളാദം പ്രകടിപ്പിച്ച് മധുര വിതണം നടത്തിയത്. തുടർന്ന് കമ്പനി അധികൃതർ ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ഇവർ   ഒമ്പതുപേരെയും തിങ്കളാഴ്ച രാത്രി തന്നെ  ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർ ഏത് സംസ്ഥാനത്ത്‌ നിന്നുള്ളവർ എന്നോ ഏത് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ എന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് കുവൈത്തിലെ  ഇന്ത്യൻ എംബസിയിൽ യാതൊരു വിധ വിവരങ്ങളും ഇത് വരെ ലഭ്യമല്ലന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/23/gmail-new-updation-2/
https://www.pravasinewsdaily.com/2024/01/23/gmail-new-updation-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version