Google wallet;ഇനി മൊബൈലിൽ എന്തും സൂക്ഷിച്ച് വയ്ക്കാം;ഈസിയായി പേയ്‌മെന്റും നടത്തം, ട്രെന്റായി ഗൂഗിളിന്റെ കൂട്ടുക്കാരൻ
Google wallet;സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവാണോ? എങ്കില്‍ ഡിജിറ്റല്‍ പണമിടപാടിന് ഗൂഗിള്‍പേ മാത്രം ഉപയോഗിക്കേണ്ട, ഗൂഗില വിവിധ യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുമെല്ലാം ഇന്ന് പേയ്‌മെന്റ് നടക്കുന്നു. ഇത്തരം എല്ലാ പേയ്‌മെന്റ് സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കാന്‍ ഇന്ന് ഓപ്ഷന്‍ ലഭ്യമാണ്.
സ്മാര്‍ട്ട്‌ഫോണിനെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ സഹായിക്കുന്ന ഗൂഗിള്‍ വാലറ്റ് എന്ന സംവിധാനം ഇതിനോടകം തന്നെ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്താണ് ഗൂഗിള്‍ വാലറ്റ്?: ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ പോലുള്ളവ സുരക്ഷിതമായി സംഭരിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റല്‍ വാലറ്റാണ് ഗൂഗിള്‍ വാലറ്റ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സംയോജിപ്പിച്ചിട്ടുള്ള ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാനും ഒറ്റ ക്ലിക്കില്‍ പേയ്‌മെന്റ് നടത്താനും സാധിക്കും.
അതേസമയം ഗൂഗിള്‍ പേ അല്ലെങ്കില്‍ ഗൂഗിള്‍ വാലറ്റ് കോണ്‍ടാക്റ്റ്ലെസ് ചിഹ്നമുള്ള കാര്‍ഡ് റീഡറുകളില്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കൂ. അതേസമയം, യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ് പോലുള്ള പ്രദേശങ്ങളില്‍ ഗൂഗിള്‍ വാലറ്റ് വളരെ സാധാരണമായി ഉപയോഗിച്ച് വരുന്നുണ്ട്.
പേയ്‌മെന്റുകള്‍ നടത്താനുള്ള വേഗതയേറിയതും എളുപ്പമുള്ളതുമായ മാര്‍ഗമാണ് ഗൂഗിള്‍ വാലറ്റെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. കൂടാതെ വിപുലമായ സുരക്ഷാ ഫീച്ചറുകളോടെ വിവരങ്ങള്‍ നിയന്ത്രിക്കാനും സാധിക്കും. യഥാര്‍ത്ഥ കാര്‍ഡ് നമ്പര്‍ മറയ്ക്കുകയും, ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് കോണ്‍ടാക്റ്റ്ലെസ് കാര്‍ഡ് പേയ്മെന്റുകള്‍ ഉപയോക്താക്കള്‍ക്ക് മാത്രമേ നടത്താന്‍ കഴിയൂ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ടാപ്പ്-ടു-പേയും ഈ വാലറ്റില്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു ഡിജിറ്റല്‍ വാലറ്റ് എന്ന നിലയില്‍ ഒരുപാട് വിവരങ്ങള്‍ സൂക്ഷിക്കാനും ഗൂഗിള്‍ വാലറ്റ് പ്രയോജനപ്പെടുത്താം. ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍, പരിപാടികളുടെ ടിക്കറ്റുകള്‍, വിമാന ടിക്കറ്റുകള്‍, ഹെല്‍ത്ത് പാസുകള്‍ തുടങ്ങിയവയെല്ലാം ഗൂഗിള്‍ വാലറ്റില്‍ ചേര്‍ക്കാനാകും.
Comments (0)