Posted By Nazia Staff Editor Posted On

Social progress:സാമൂഹ്യ പുരോഗതി ;അറബ് രാജ്യങ്ങളിൽ ഒന്നാമത് കുവൈറ്റ്‌;കാരണം ഇതാണ്

Social progress:കുവൈത്ത് സിറ്റി: സോഷ്യൽ പ്രോഗ്രസ്  സൂചികയിൽ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 48-ാം സ്ഥാനവും കരസ്ഥമാക്കി കുവൈത്ത് . അമേരിക്കൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ “സോഷ്യൽ പ്രോഗ്രസ് ഇംപറേറ്റീവ്” (എസ്പിഐ), ഹാർവാർഡ് ബിസിനസ് സ്‌കൂൾ എന്നിവ ഇത് സംബന്ധിച്ച പുറത്തിറക്കിയ  സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
170 രാജ്യങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ കുവൈത്ത് കഴിഞ്ഞാൽ ഈ വിഷയത്തിൽ  യുഎഇ ആണ്  അറബ് ലോകത്ത് രണ്ടാം സ്ഥാനത്ത്. ആഗോളതലത്തിൽ 51-ാം സ്ഥാനമുണ്ട് യു എ ഇ ക്ക് . ഖത്തർ( 65),  ഒമാൻ (68 ), ജോർദാൻ( 84 ),  ബഹ്‌റൈൻ (89 ) ,സൗദി അറേബ്യ (90 ), ടുണീഷ്യ (91),  ലെബനൻ (96), അൾജീരിയ (97 ) എന്നിങ്ങനെയാണ് ഈ വിഷയത്തിൽ മറ്റു അറബ് രാജ്യങ്ങൾ യഥാക്രമം സ്ഥാനങ്ങൾ പങ്കിട്ടത്.
അടിസ്ഥാന  ആവശ്യങ്ങൾ (പോഷകാഹാരം, വെള്ളം, പാർപ്പിടം), ക്ഷേമത്തിന്റെ അടിസ്ഥാനങ്ങൾ (അടിസ്ഥാന അറിവിന്റെ ഉപയോഗം, ടെലികമ്മ്യൂണിക്കേഷൻ, പാരിസ്ഥിതിക സാഹചര്യങ്ങൾ), രാഷ്ട്രീയ അവസരങ്ങൾ, അവകാശങ്ങൾ, സ്വാതന്ത്ര്യങ്ങൾ, സഹിഷ്ണുത, വിവേചനം തുടങ്ങിയ കാര്യങ്ങളിൽ പൗരന്മാർ എത്രത്തോളം സന്തുഷ്ടരാണ് എന്നുനോക്കിയിട്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പൊതു സൂചികയിൽ 100 ​​പോയിന്റിൽ 73.44 പോയിന്റും അടിസ്ഥാന  ആവശ്യ സൂചികയിൽ 92.27 പോയിന്റും ക്ഷേമ സൂചികയിൽ  71.42 പോയിന്റും അവസര സൂചികയിൽ 58.64 പോയിന്റും കുവൈത്ത് നേടുകയുണ്ടായി.
Social progress: Kuwait is the first among the Arab countries; this is the reason

https://www.pravasinewsdaily.com/2024/01/22/best-poster-making-free-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version