IS attack in kuwait;കുവൈറ്റിൽ മൂന്നിടങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി IS സംഘത്തിന്റെ നിർണായക വെളിപ്പെടുത്താൽ
IS attack in kuwait;കുവൈത്ത് സിറ്റി:കുവൈത്തിലെ മൂന്നു സ്ഥലങ്ങളിൽ ഭീകരാക്രമണം നടത്താൻ തങ്ങൾ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം പിടിയിലായ ഐ എസ് സംഘത്തിന്റെ വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിനിടെ ജനറൽ പ്രോസിക്യൂഷനു മുമ്പിലാണ് സംഘം തങ്ങളുടെ പദ്ധതികൾ വിശദീകരിച്ചത്. സിറിയയിലെയും ഇറാഖിലെയും ഐ എസ് ഭീകര സംഘടനയുടെ നേതാക്കളുമായി കുറച്ചുകാലമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പ്രതികൾ സമ്മതിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
നേതാക്കളുടെ നിർദ്ദേശപ്രകാരം ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ടെലിഗ്രാം ആപ്ലിക്കേഷൻ വഴിയാണ് തങ്ങൾ ഐഎസുമായി ആശയവിനിമയം നടത്തുന്നതെന്നും ഇവർ വെളിപ്പെടുത്തി.
വ്യാഴാഴ്ച വൈകുന്നേരമാണ് കുവൈത്ത് സിറ്റിയുടെ സമീപ പ്രദേശമായ റുമൈതിയയിലെ ഷിയാ വിഭാഗത്തിന്റെ പള്ളിക്കുനേരെ മൂന്നംഗ സംഘം ഭീകരാക്രമണത്തിന് നീക്കം നടത്തിയത്. ആക്രമണ പദ്ധതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച കുവൈത്ത് ആഭ്യന്തര-പ്രധിരോധ മന്ത്രാലയങ്ങൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സംഘത്തെ കീഴ്പെടുത്താനായത് . മൂന്നു ടുണീഷ്യൻ വംശജരും ഒരു സ്വദേശിയുമാണ് പിടിയിലായത്.കസ്റ്റഡിയിലെടുത്തവരെ രാത്രിയോടെ തന്നെ ജനറൽ പ്രോസിക്യൂഷനുമുന്നിൽ ഹാജരാക്കുകയായിരുന്നു . അതിനിടെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ എല്ലാ വിഭാഗത്തിന്റെയും ആരാധനാലയങ്ങൾക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .
The decisive revelation of the IS group that they were planning to attack three places in Kuwait
Comments (0)