കുവൈത്തിന്റെ ആകാശത്ത് വിഷ ലിപ്തമായ കെംട്രെയിലുകൾ
കുവൈത്തിന്റെ ആകാശത്ത് വിഷ ലിപ്തമായ കെംട്രെയിലുകൾ
കുവൈത്തിന്റെ ആകാശത്ത് കെംട്രെയിലുകൾ തളിക്കുന്ന വിമാനങ്ങൾ ഇടക്കിടക്ക് പ്രത്യക്ഷപെടുന്നതായും ഇതിനെതിരെ നടപടിയുണ്ടാവണമെന്നും പാർലമെന്റ് അംഗം ഷുഐബ് അൽ മുവൈസ്‌രി .ചൊവ്വാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലെ ചോദ്യോത്തര സെഷനിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
മനുഷ്യർക്കും മണ്ണിനും കൃഷിക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രതികൂലമായി ഭവിക്കുന്നതാണ് ഇത്തരം കെമിക്കൽ ഉത്പന്നങ്ങൾ തളിക്കുന്നത്. മെക്സിക്കോ , അമേരിക്കയിലെ ടെക്സാസ്, ന്യൂ ഹാംഷെയർ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഇതിന്റെ കെടുതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് .
പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന ഇത്തരം പ്രവർത്തികൾ ലോകത്തെ മിക്ക രാജ്യങ്ങളിലും വിലക്കിയിട്ടുണ്ട്. ശക്തമായ നിയമ നിർമാണത്തിലൂടെ കുവൈത്തും ഇത് വിലക്കേണ്ടതുണ്ടെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയും പൊതുമരാമത്ത് ആക്ടിംഗ് മന്ത്രിയുമായ ഡോ. ജാസിം അൽ-അസ്താദിനോട് മുവൈസ്‌രി ആവശ്യപ്പെട്ടു.
Comments (0)