Posted By Staff Editor Posted On

കുവൈത്തിന്റെ ആകാശത്ത് ജനുവരി 27ന് ദൃശ്യവിസ്മയം

കുവൈത്തിന്റെ ആകാശത്ത് ജനുവരി 27ന് ദൃശ്യവിസ്മയം

4 വെസ്റ്റ എന്ന ഛിന്നഗ്രഹം ജനുവരി 27ന് മനോഹരമായി ആകാശത്തിലൂടെ സഞ്ചരിക്കുമ്പോൾ കുവൈത്തിൽ ദൃശ്യമാകുമെന്ന് കുവൈത്ത് അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ വിശിഷ്ട അംഗം ഫഹദ് അൽ മഹ്ഷാനി അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഈ ജ്യോതിശാസ്ത്ര വിസ്മയം നിരീക്ഷിക്കാൻ സാധാരണ ബൈനോക്കുലറുകളോ ലളിതമായ ദൂരദർശിനികളോ ഉപയോഗിക്കാൻ അൽ മഹ്ഷാനി നിർദേശിച്ചു. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ ഛിന്നഗ്രഹ വലയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ ഛിന്നഗ്രഹം എന്ന നിലയിലേക്ക് 4 വെസ്റ്റയുടെ പ്രാധാന്യത്തെക്കുറിച്ച് അൽ മഹ്ഷാനി വിശദീകരിച്ചു.

1807 മാർച്ച് 29 ന് ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ഹെൻറിച്ച് വിൽഹെം ഓൾബെർസ് കണ്ടെത്തിയ 4 വെസ്റ്റ സൗരയൂഥത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *