Posted By Staff Editor Posted On

Expats Money exchange;കുവൈത്തിൽ നിന്ന് നിയമപരമല്ലാത്ത വഴികളിലൂടെ പ്രവാസികൾ പണം അയക്കുന്നു;റിപ്പോർട്ട്‌ പുറത്ത്

Expats money exchange;കുവൈത്ത് സിറ്റി; കുവൈത്തിൽ നിന്ന് നിയമപരമല്ലാത്ത വഴികളിലൂടെ  വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കുന്നതിന്റെ  തോതിൽ ഗണ്യമായ വർധന.വിദേശങ്ങളിലേക്ക് അയക്കപെടുന്ന പണത്തിന്റെ 90 ശതമാനവും ഹവാല, കുഴൽ പോലുള്ള അനധികൃതവഴികളിലൂടെ ആണെന്നാണ് കണ്ടെത്തൽ.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ലോകത്തെ 11 രാജ്യങ്ങളിലെ നാണയങ്ങളായിട്ടാണ് ഇവ മാറ്റപെടുന്നത്.ഈജിപ്ഷ്യൻ പൗണ്ട്, ഇന്ത്യൻ രൂപ, ഫിലിപ്പൈൻ പെസോ, ബംഗ്ലാദേശി ടാക്ക കൂടാതെ ലെബനീസ്, സിറിയൻ പൗണ്ടുകൾ എന്നിവയാണ് കരിഞ്ചന്തയിലെ ഏറ്റവും പ്രചാരമുള്ള കറൻസികൾ.ഇറാൻ പോലുള്ള രാജ്യങ്ങളുടെ കറൻസികളും രണ്ട് വിലകളിൽ വ്യാപാരം ചെയ്യുന്നുണ്ട്. മണിഎക്സ്ചേഞ്ച് കമ്പനി വഴി അയക്കുമ്പോൾ കിട്ടുന്നതിന്റെ കൂടുതൽ തുക ഇടനിലക്കാർ വഴി ബ്ലാക്ക് മാർക്കറ്റിലൂടെ അയക്കുമ്പോൾ നാട്ടിൽ ലഭിക്കുമെന്നതാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.ഇത്  കാരണം മണിഎക്സ്ചേഞ്ച് കമ്പനികളുടെ വിഹിതങ്ങളിൽ വൻ കുറവാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് ഇത് സംബന്ധിച്ച് പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Expats sending money from Kuwait through illegal channels; report out

https://www.pravasinewsdaily.com/2024/01/24/air-india-6/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *