Kuwait amir; കുവൈത്തിൽ പ്രധാനമന്ത്രിയെ ഉപ അമീർ ആയി നിയമിച്ചു
Kuwait amir; കുവൈത്തിൽ പ്രധാനമന്ത്രിയെ ഉപ അമീർ ആയി നിയമിച്ചു
Kuwait amir; അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിനു പുറത്ത് ആയിരിക്കവേ അമീറിന്റെ ചുമതലകൾ നിർവഹിക്കുന്നതിനു പ്രധാനമന്ത്രി ഷെയ്ഖ് ഡോ മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനെ ഡെപ്യൂട്ടി അമീറായി നിയമിച്ചുകൊണ്ടു അമീരി ഉത്തരവ് പുറപ്പെടുവിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
മുൻ അമീർ നവാഫ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് കഴിഞ്ഞ ഡിസംബർ 16 നു ഉപ അമീർ ആയ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിനെ അമീർ ആയി തെരഞ്ഞെടുത്തത്.ഇതെ തുടർന്ന് ഉപ അമീർ പദവിയിൽ പകരമായി ആരെയും നിയമിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ചയാണ് ഷെയ്ഖ് ഡോ മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.മുൻ കുവൈത്ത് അമീർ സബാഹ് സാലമിന്റെ പുത്രനും നിലവിലെ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹിന്റെ അനന്തിരവനും ഭാര്യ സഹോദനുമാണ് 67 കാരനായ ഷെയ്ഖ് ഡോക്ടർ മുഹമ്മദ് അൽ സബാഹ് സാലിം.
Comments (0)