Posted By Staff Editor Posted On

Kuwait law; നാടുകടത്തപ്പെട്ട വിദേശികളുടെ വിമാനടിക്കറ്റും ട്രാഫിക് പിഴകളും സ്പോൺസറിൽനിന്ന് വസൂലാക്കും

Kuwait law; നാടുകടത്തപ്പെട്ട വിദേശികളുടെ വിമാനടിക്കറ്റും ട്രാഫിക് പിഴകളും സ്പോൺസറിൽനിന്ന് വസൂലാക്കും

Kuwait law; കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാട് കടത്തുകയാണ് ചെയ്യുക എന്നതിലേക്ക് സൂചന നൽകുന്നതാണ് കഴിഞ്ഞ ദിവസം മന്ത്രാലയത്തിൽ നിന്നുണ്ടായ നീക്കം.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഒരു സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യുന്ന വിദേശികൾ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിനുള്ള പിഴയും അവരെ നാട്ടിലേക്ക് അയക്കുന്നത്തിനുവേണ്ട വിമാന ടിക്കറ്റിനുള്ള കാശും അതത് സ്ഥാപനങ്ങളിൽനിന്ന് ഈടാക്കുമെന്നതിലേക്ക് സൂചന നൽകുന്നതാണ് മന്ത്രാലയത്തിന്റെ നടപടി.

കഴിഞ്ഞ ദിവസം കുവൈത്ത്‌ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ, വിദ്യാഭ്യാസ മന്ത്രാലയം ,കുവൈത്ത് യൂണിവേഴ്സിറ്റി ,ഉന്നത വിദ്യാഭ്യാസ കാര്യാലയം എന്നീ സർക്കാർ സ്ഥാപനങ്ങൾ 552 ദീനാർ തങ്ങൾക്ക് നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതാണ് പുതിയ നടപടി.

ഇത് സംബന്ധമായി ആഭ്യന്തര മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തിന് നൽകിയ കത്തിൽ ഓരോ സ്ഥാപനത്തിലെയും ട്രാഫിക് ലംഘനം നടത്തിയ വിദേശികളുടെ പിഴയും അവരെ നാടുകടത്താൻ വേണ്ട ചെലവും വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ (30 ദീനാർ ), വിദ്യാഭ്യാസ മന്ത്രാലയം (255 ദീനാർ), കുവൈത്ത് യൂണിവേഴ്സിറ്റി (65 ദീനാർ), ഉന്നത വിദ്യാഭ്യാസ കാര്യാലയം (202 ദീനാർ) എന്നിങ്ങനെയാണ് ഡിപ്പാർട്‌മെന്റുകൾക്കെതിരെ ചുമത്തിയ പിഴ സംഖ്യ .

Comments (0)

Leave a Reply

Your email address will not be published. Required fields are marked *