Posted By Staff Editor Posted On

Kuwait amir; അമീറിന്റെ നിര്യാണത്തെത്തുടർന്നുള്ള ദുഃഖാചരണം ഇന്ന് അവസാനിക്കും: ചില കാര്യങ്ങൾക്ക് വിലക്ക് തുടർന്നേകും

Kuwait amir; അമീറിന്റെ നിര്യാണത്തെത്തുടർന്നുള്ള ദുഃഖാചരണം ഇന്ന് അവസാനിക്കും: ചില കാര്യങ്ങൾക്ക് വിലക്ക് തുടർന്നേകും

Kuwait amir; കുവൈത്ത് മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപിച്ച 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഇന്ന് അവസാനിക്കും. നാളെ വ്യാഴം മുതൽ കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങളിലും ഔദ്യോഗിക ഓഫീസുകളിലും പുതിയ അമീറായി തെരെഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മിഷ്അൽ അൽ അഹ്മദിന്റെ ചിത്രം പ്രദർശിപ്പിച്ചുതുടങ്ങും .കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഷെയ്ഖ് നവാഫിന്റെ നിര്യാണത്തെ തുടർന്ന് പ്രത്യേക മന്ത്രിസഭ ചേർന്ന് രാജ്യത്ത് 16/12/2023 മുതൽ 40 ദിവസത്തെ ദുഖാചരണമാണ് പ്രഖ്യാപിച്ചത് . കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിതല സമിതി ജനറൽ സെക്രട്ടേറിയറ്റ് ആണ് ദുഃഖാചരണം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത് .

അതെ സമയം ഗസ്സ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ ആഘോഷപരിപാടികളും മറ്റും സംഘടിപ്പിക്കുന്നതിനു നേരത്തെ ഏർപ്പെടുത്തിയ വിലക്ക് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/23/expat-dead-11/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *