Posted By Nazia Staff Editor Posted On

Kuwait airlines;കുവൈത്തിലേക്ക് പുതിയ മൂന്ന് എയർലൈൻസ് കൂടി;അറിയാം വിശദാമായി

Kuwait airlines;കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് നടത്തുന്നതിനായി മൂന്ന് പുതിയ എയർലൈൻ കമ്പനികളുമായി ചർച്ചകൾ നടക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഔദ്യോഗിക വക്താവും എയർ ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ അബ്ദുള്ള അൽ റാജ്ഹി സ്ഥിരീകരിച്ചു. 46 കമ്പനികളാണ് നിലവിൽ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നത്. ഈ വേനൽക്കാലത്ത് വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം 48 ആയി ഉയരും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
പുതിയ കമ്പനികളുമായുള്ള കരാറിൽ ഉടൻ ധാരണയാകുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവിന് സാക്ഷ്യം വഹിക്കുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം. 2023ൽ വിമാനത്താവളത്തിലേക്കും പുറത്തേക്കും മൊത്തം യാത്രക്കാരുടെ എണ്ണം 15.5 മില്യണിൽ എത്തിയെന്ന് ഡിജിസിഎയുടെ കണക്ക്. ഈ വർഷം അത് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം ഫ്ലൈറ്റുകളുടെ എണ്ണം ഒരു സീസണിൽ ഏകദേശം 45,000 ആണ്.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/23/expat-dead-11/
https://www.pravasinewsdaily.com/2024/01/23/expat-dead-11/
https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *