Posted By Staff Editor Posted On

Expat dead in kuwait; കുവൈറ്റിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

Expat dead in kuwait; കുവൈത്ത് സിറ്റി: മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി മരിച്ചു. 30 വയസുള്ള പാകിസ്ഥാൻ പൗരനാണ് മരണപ്പെട്ടത്. മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനാപകടം ഉണ്ടായതായി ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. മിന അബ്‍ദുള്ള ഫയര്‍സ്റ്റേനില്‍ നിന്ന് സംഘം ഉടൻ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറാണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *