Posted By Staff Editor Posted On

Family visa in kuwait;ഈ 7 രാജ്യക്കാർക്ക്കുവൈത്തിലേക്കുള്ള ഫാമിലി വിസ അപേക്ഷയിൽ അനിശ്ചിതത്വം

Family visa in kuwait;കുവൈത്ത് സിറ്റി: ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ രാവിലെയാണ് റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ ഫാമിലി വിസയ്ക്കുള്ള അപേക്ഷകൾ പ്രവാസികളിൽ നിന്ന് സ്വീകരിച്ചുതുടങ്ങിയത്. പ്രതിമാസ ശമ്പളം 800 ദിനാറിൽ കുറയാത്തതും യൂണിവേഴ്സിറ്റി ബിരുദത്തിന്റെ വ്യവസ്ഥ പാലിക്കുന്നവരും ഫാമിലി വിസ അപേക്ഷകൾ സമർപ്പിക്കാൻ ആറ് ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെൻ്റുകളിലേക്ക് ഒഴുകിയെത്തി.

എന്നാൽ, നിരോധിത രാജ്യങ്ങളായ ഇറാഖ്, സിറിയ, അഫ്ഗാൻ, പാകിസ്ഥാൻ, ഇറാൻ, യെമൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിക്കണോ എന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ ഒന്നും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെൻ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. വ്യവസ്ഥകൾ പാലിക്കുന്ന സാഹചര്യത്തിൽ അപേക്ഷിക്കാൻ എത്തിയപ്പോൾ രണ്ട് ദിവസം കഴിഞ്ഞ് വരാനാണ് നിർദേശിച്ചതെന്ന് ഒരു സിറിയൻ പൗരൻ പറഞ്ഞു. അതേസമയം, ആറ് ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്‌സ് വകുപ്പുകൾക്കും ദജീജിലെ പ്രധാന ഓഫീസിലും ആദ്യ ദിവസം തന്നെ നിരവധി ഫാമിലി വിസ അപേക്ഷകൾ ലഭിച്ചവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.seekofferings.com/pencil-drawing-photo-maker-application/
https://www.pravasinewsdaily.com/2024/01/29/expat-death-83/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *