Posted By Nazia Staff Editor Posted On

Family visa in kuwait; കുവൈറ്റിൽ ഇനി സ്ത്രീകൾക്കും ഫാമിലി വിസ സ്പോൺസർ ചെയ്യാനും കഴിയും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Family visa in kuwait;കുവൈത്ത് സിറ്റി: ഒന്നരവർഷത്തെ ഇടവേളയ്ക്കുശേഷം റെസിഡൻസി അഫയേഴ്‌സ് വകുപ്പുകളിൽ ഫാമിലി വിസയ്ക്കുള്ള അപേക്ഷകൾ പ്രവാസികളിൽ നിന്ന് സ്വീകരിച്ചുതുടങ്ങിയിരുന്നു. പ്രതിമാസ ശമ്പളം 800 ദിനാറിൽ കുറയാത്തതും യൂണിവേഴ്സിറ്റി ബിരുദത്തിന്റെ വ്യവസ്ഥ പാലിക്കുന്നവർക്കുമാണ് അപേക്ഷകൾ നൽകാനാവുക. പ്രത്യേക സാഹചര്യങ്ങളിൽ അമ്മമാർക്ക് ആശ്രിതരായി കുട്ടികളെ സ്പോൺസർ ചെയ്യാൻ സാധിക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
വർക്ക് പെർമിറ്റിൽ പ്രതിമാസം 800 ദിനാർ ശമ്പള പരിധി പാലിക്കുന്നുണ്ടെങ്കിൽ ഭർത്താവ് മരണപ്പെടുകയോ വിവാഹമോചനം നേടിയവരോ അല്ലെങ്കിൽ ഭർത്താവ് ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് പോയിരിക്കുകയാണെങ്കിൽ മാത്രമേ ആശ്രിത/കുടുംബ വിസകളിൽ കുട്ടികളെ സ്പോൺസർ ചെയ്യാൻ സാധിക്കൂ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭാര്യക്ക് ഭർത്താവിനെ സ്പോൺസർ ചെയ്യാൻ കഴിയില്ല. കൂടാതെ, ഒരു മകൻ 21 വയസ് തികഞ്ഞു കഴിഞ്ഞാൽ പിന്നെ മാതാപിതാക്കളുടെ വിസയിൽ തുടരാൻ യോ​ഗ്യനല്ലാതെ ആകുമെന്നും വൃത്തങ്ങൾ പറഞ്ഞു.

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/
https://www.pravasinewsdaily.com/2024/01/29/expat-dead-15/
https://www.pravasinewsdaily.com/2024/01/29/expat-dead-15/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *