Posted By Staff Editor Posted On

Ministry of Commerce in kuwait;കുവൈത്തിൽ പെണ്ണാടുകളെ അറുക്കുന്നതിന് വിലക്ക്;ആട് വില കുതിച്ചുയരുന്നു

Ministry of Commerce in kuwait;കുവൈത്ത് സിറ്റി: കുവൈത്തിൽ പെണ്ണാടുകളെ അറുക്കുന്നതിന് വിലക്കിക്കൊണ്ട് വാണിജ്യമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ആടുവിപണിയിൽ വിലക്കയറ്റത്തിന് കാരണമാക്കിയതായി ഉപഭോക്താക്കൾ. ആടുവളർത്തൽ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പെണ്ണാടുകളെ അറുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ഈമാസം ആദ്യത്തിലാണ് മന്ത്രാലയം ഇറക്കിയത്. ഇതോടെ ആൺ ആടുകളെ മാത്രം വാങ്ങി അറുക്കേണ്ട സാഹചര്യമാണ് ഉപഭോക്താക്കൾക്കുണ്ടായത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇത് വില വർധനക്ക് കാരണമായി .കൂടുതൽ പഠനം നടത്താതെയുള്ള മന്ത്രാലയത്തിന്റെ തീരുമാനം ആൺ ആടുകളുടെ ദൗർലഭ്യതക്കും വില വര്ധിക്കുന്നതിലേക്കും എത്തിച്ചുവെന്നാണ് പരാതി.  ഇറക്കുമതി ചെയ്യുന്ന ആടുകളാണ് പൊതുവിപണിയിൽ എത്തുന്നവയിൽ അധികവും. അതിൽ ഭൂരിഭാഗവും പെണ് ആടുകളായിരിക്കെ അവയെ അറുക്കുന്നത് രാജ്യത്തെ ആടുവളർത്തലിനെയും അവയുടെ പ്രജനനത്തെയും എങ്ങിനെ ബാധിക്കുമെന്നാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്ന ചോദ്യം. നിലവിൽ സ്വദേശികളുടെ ഇഷ്‌ട വിഭവമായ  അൽ നയീം ഇനത്തിൽപെട്ട ഒരു ആടിന്റെ  വില 130-170 ദീനാറാണ് . ഷെഫാലിക്ക് 100-130 ദീനാറുമായി വില വര്ധിച്ചിട്ടുണ്ട്. കുവൈത്തിൽ റമദാനിലാണ് ആടുവില വർധിക്കാറുള്ളത്. റമദാനു ഒരു മാസം മുമ്പുതന്നെ വില ഈ നിലക്കാണെങ്കിൽ റമദാനിൽ ആടുവില എവിടെയെത്തുമെന്നാണ് സ്വദേശികളുൾപ്പെടെ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നത് . അതിനാൽ പുതിയ ഉത്തരവ് പിൻവലിച്ച് വില നിലവാരം പിടിച്ചുനിർത്താൻ മന്ത്രാലയം തയാറാകണമെന്നും ഉപഭോകതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

https://www.seekofferings.com/pencil-drawing-photo-maker-application/
https://www.pravasinewsdaily.com/2024/01/29/expat-dead-15/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *