Health Fitness Test Centre in kuwait;കുവൈറ്റിൽ ഈ മേഖലയിലുള്ളവർക്ക്പുതിയ ആരോഗ്യ ക്ഷമത പരിശോധന കേന്ദ്രം
Health Fitness Test Centre in kuwait;കുവൈത്ത് സിറ്റി: റെസ്റ്റോറന്റ്, ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്ക് വേണ്ടിയുള്ള പുതിയ ആരോഗ്യ ക്ഷമത പരിശോധന കേന്ദ്രം ഫർവാനിയയിൽ ആരംഭിച്ചു.ഭക്ഷ്യ രംഗത്ത് പ്രവർത്തിക്കുന്നവർ പകർച്ചവ്യാധികളിൽ നിന്നും മറ്റും മുക്തരാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടി വിപുലവും അന്താരാഷ്ട്ര നിലവാരത്തോടെയുമാണ് പരിശോധന നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയ അധികൃധർ പറഞ്ഞു . ഭക്ഷ്യ സംസ്കരണത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും തൊഴിലാളികളുടെ ആരോഗ്യ ക്ഷമത ഉറപ്പാക്കുന്നതിന് ഇത്തരത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണ് ഇത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
പഴയ ഫർവാനിയ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വഴി പ്രതിദിനം 2,000 പേരെ പരിശോധനക്ക് വിധേയരാക്കാൻ സാധിക്കുന്നതാണ് എന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യകാര്യങ്ങൾക്കായുള്ള അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ.മുന്ദിര് അൽ ഹസാവി പറഞ്ഞു. സർക്കാരിന്റെ “സഹൽ”ആപ്പ് വഴിയോ “മതാ ‘ പ്ലാറ്റ്‌ഫോം വഴിയോ ബുക്ക് ചെയ്ത് ശേഷം ഹെൽത്ത് കാർഡ് എടുക്കുന്നതിനും പുതുക്കുന്നതിനും വേണ്ടി ഇടപാടുകാർക്ക് സമീപിക്കാവുന്നതാണ് .ഷർക്കിൽ ആണ് ഇതിനു പുറമെ മറ്റൊരു പരിശോധന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.പുതിയ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെ ഷർക്ക് കേന്ദ്രത്തിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് കരുതുന്നത്
For those in this sector in Kuwait
New Health Fitness Test Centre
Comments (0)