Posted By Staff Editor Posted On

Kuwait family visa; കുടുംബ വിസ: ആദ്യ ദിവസം ലഭിച്ചത് 1800 അപേക്ഷകൾ, 1165 അപേക്ഷകൾ തിരിച്ചയച്ചു

Kuwait family visa; കുടുംബ വിസ: ആദ്യ ദിവസം ലഭിച്ചത് 1800 അപേക്ഷകൾ, 1165 അപേക്ഷകൾ തിരിച്ചയച്ചു

Kuwait family visa; കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് കുടുംബ വിസ അനുവദിക്കുന്നതിനുവേണ്ട നടപടികൾ ആരംഭിച്ച ആദ്യ ദിവസമായ ഇന്നലെ രാജ്യത്തെ വിവിധ താമസ കാര്യാലയങ്ങളിലായി ലഭിച്ചത് 1800 അപേക്ഷകൾ. ഇവയിൽ 1165 അപേക്ഷകളും നിബന്ധനകൾ പാലിക്കാതെയാണ് സമർപ്പിക്കപ്പെട്ടത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഏറ്റവും അധികം അപേക്ഷകൾ ലഭിച്ചത് അറബ് വംശജരിൽ നിന്നായിരുന്നു. ബിരുദ സർട്ടിഫിക്കറ്റ്, കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് മുതലായ രേഖകൾ നാട്ടിലെ കുവൈത്ത് എംബസിയിൽ നിന്നും കുവൈത്തിലെ വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്യണം.

ഗവര്ണറേറ്റ് അടിസ്ഥാനത്തിൽ ഫർവാനിയ, ഹവല്ലി ഗവര്ണറേറ്റ് കാര്യാലയങ്ങളിലാണ് കൂടുതൽ അപേക്ഷകൾ സമർപ്പിക്കപ്പെട്ടത്. അതിനിടെ പ്രവാസിയുടെ ഭാര്യക്കും 14 വയസ്സിനു താഴെയുള്ള മക്കൾക്കുമല്ലാതെ മറ്റു ബന്ധുക്കൾക്ക് കുടുംബ വിസ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അധികൃധർ ഇന്നലെ സമർപ്പിച്ച അപേക്ഷകളിൽ മാതാപിതാക്കൾക്കുവേണ്ടിയുള്ളതും ഉണ്ടായിരുന്നതായി പറഞ്ഞു.

നിബന്ധനകളിൽനിന്ന് 14 വിഭാഗത്തെ ഒഴിവാക്കിയത് യൂണിവേഴ്‌സിറ്റി യോഗ്യതയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ശമ്പളം മാനദണ്ഡം ആക്കിയാണ് എന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.രാജ്യത്തെ വിദ്യാഭ്യാസ , ആരോഗ്യ , നീതിന്യായ മേഖലകളിൽ ജോലി ചെയ്യുന്ന വിദേശികളുടെ ഏറെ നാളത്തെ ആവശ്യം പരിഗണിച്ചാണ് കുടുംബ വിസ പുനരാരംഭിക്കുവാൻ തീരുമാനമായാത് .

ഈ മേഖലകളിൽ ൽ ജോലി ചെയ്യുന്ന വിദേശികൾക്ക് തങ്ങളുടെ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടു വരാൻ സാധിക്കാത്തതിനെ തുടർന്ന് നിരവധി പേർ ജോലി ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുവാൻ കാരണമായതായും അധികൃതർ വ്യക്തമാക്കി.അതിനിടെ കുവൈത്തിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള സന്ദർശന വിസ അനുവദിച്ചു തുടങ്ങിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. നിബന്ധനകളോടെ വാണിജ്യ വിസിറ്റ് വിസകൾ നൽകുന്നത് തുടരുന്നുണ്ട്.

https://www.seekofferings.com/pencil-drawing-photo-maker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *