Posted By Staff Editor Posted On

ഇന്ത്യൻ ഫുടബോൾ ഇതിഹാസം ഐ എം വിജയനും എം സുരേഷും കുവൈത്തിൽ എത്തുന്നു

ഇന്ത്യൻ ഫുടബോൾ ഇതിഹാസം ഐ എം വിജയനും എം സുരേഷും കുവൈത്തിൽ എത്തുന്നു

കുവൈത്തിലെ സ്പീഡ് സ്പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ ഇന്ത്യയുടെ അഭിമാനമായ ഐ എം വിജയനും ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരം എം സുരേഷും കുവൈത്തിൽ എത്തുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

സ്പീഡ് സ്പോർട്സ് അക്കാദമിയിലൂടെ വളർന്നു വരുന്ന കളിക്കാരുടെ മത്സരങ്ങൾ വീക്ഷിക്കുവാനും അവർക്കുള്ള നിർദേശങ്ങൾ നൽകുവാനുമായാണ് ഇരുവരും കുവൈത്തിൽ എത്തുന്നത്.

ഫെബ്രുവരി 9 ന് ഉച്ചയ്ക് 2 മണിമുതൽ രാത്രി 8 മണി വരെ ഫഹാഹീൽ സൂഖ് സബാഹ് ഫുട്ബോൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.പരിപാടിയിലേക്ക് മുഴുവൻ ഫുട്ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

https://www.pravasinewsdaily.com/2024/01/25/best-aaplication-for-text-reader/
https://www.pravasinewsdaily.com/2024/01/27/norka-roots-9/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *