Kuwait authority;കുവൈറ്റിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നു;കാരണങ്ങൾ ഇവയൊക്കെ; ആശങ്കയോടെ അധികൃധർ
Kuwait authority;കുവൈത്ത് സിറ്റി: ഡിസംബർ 31. മുൻകാലങ്ങളെ അപേക്ഷിച്ച് കുവൈത്തിൽ സ്വദേശികൾക്കിടയിൽ ആത്മഹത്യാ പ്രവണത കൂടുന്നതിൽ ആശങ്കയോടെ അധികൃധർ. 2022 ൽ സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾക്കിടയിലുണ്ടായ ആത്മഹത്യ സംഭവങ്ങളെ സംബന്ധിച്ച കണക്ക് കുവൈത്ത് ജനറൽ പ്രോസിക്യൂഷൻ പുറത്ത് വിട്ടിരുന്നു .അതിൽ ഇന്ത്യക്കാർ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് സ്വദേശികളാണ് . എല്ലാം നാട്ടിലുപേക്ഷിച്ച് കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്കിടയിൽ ആത്മഹത്യാ നിരക്ക് കൂടുന്നതിൽ കുടുംബപരമായ കാരണമുൾപ്പെടെ ഉണ്ടായേക്കാം .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
അതെ സമയം, മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാടുകൾ ഉൾപ്പെടെ മികച്ച ജീവിത സൗകര്യങ്ങളുള്ള കുവൈത്തികൾക്കിടയിൽ ജീവിതം അവസാനിപ്പിക്കാനുള്ള പ്രവണത കൂടുന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്. ഒരു കാലത്ത് സ്വദേശികളായിരുന്നു ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ . കുടുംബ ജീവിതത്തിലുണ്ടാകുന്ന താളപ്പിഴകളും അത് സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദങ്ങളുമാകാം സ്വദേശികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇന്ത്യക്കാരാണ് കുവൈത്തിൽ കഴിഞ്ഞ വര്ഷം സ്വയം ജീവനൊടുക്കിയതിൽ ഒന്നാം സ്ഥാനത്തുള്ളത് . മൊത്തം കേസുകളിൽ 40 ശതമാനത്തോളം വരും ഇന്ത്യക്കാരുടെ പങ്ക് . 20 ശതമാനം വരും സ്വദേശികളുടെ ആത്മഹത്യ നിരക്ക് . 2. രണ്ട് ശതമാനമെന്ന നിരക്കുമായി സിറിയക്കാരാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത് . തൊഴിലിന്റെ അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളായ വിദേശികളാണ് ആത്മഹത്യ നിരക്കിൽ മുന്നിൽ . മറ്റു തൊഴിലിനെ അപേക്ഷിച്ച് 32. ശതമാനമാണ് ഗാർഹിക തൊഴിലാളികൾക്കിടയിലെ ആത്മഹത്യ നിരക്ക് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കിടയിലാണ് ആത്മഹത്യ പ്രവണത കൂടുതലെന്നാണ് റിപ്പോർട്ടിലുള്ളത് . 61. 7 ശതമാനമാണ് പുരുഷന്മാരുടെ ആത്മഹത്യാ തോതെങ്കിൽ സ്ത്രീകളുടേത് 38 .മൂന്ന് ശതമാനമാണ് . വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവാഹം കഴിച്ചവരാണ് ആത്മഹത്യ കേസുകളിൽ മുന്നിലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു .
The trend of suicide is increasing in Kuwait; the reasons are these; Concerned authorities
Comments (0)