Newyear celebrations in kuwait;സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്തം, ഒരുക്കങ്ങൾ പൂർത്തിയായി; പു​തു​വ​ർ​ഷ അ​വ​ധി അ​തി​രു​വി​ട്ടാൽ കിട്ടുക ഏട്ടിന്റെ പണി

Newyear celebrations in kuwait;കു​വൈ​ത്ത് സി​റ്റി: പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ല​ത്ത് രാ​ജ്യ​ത്ത് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് ഇ​തു സം​ബ​ന്ധി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ശ​ക്ത​മാ​യ പ​ട്രോ​ളി​ങ്ങും സു​ര​ക്ഷാസേന​യു​ടെ സാ​ന്നി​ധ്യ​വും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് ഉ​ട​നീ​ളം ഉ​ണ്ടാ​കും. നി​യ​മ ലം​ഘ​ക​രെ ക​ർ​ശ​ന​മാ​യി നേ​രി​ടും. ഇ​തി​നാ​യി 310 സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,950 ഉ​ദ്യോ​ഗ​സ്ഥ​രെ സ​ജ്ജ​മാ​ക്കി. വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ, തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ൾ, മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ഉ​ണ്ടാ​കും. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സ​ർ​വി​സു​ക​ൾ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് സു​ര​ക്ഷാ വി​ന്യാ​സ​ങ്ങ​ൾ. പ്ര​ധാ​ന ഹൈ​വേ​ക​ൾ, നി​ര​ത്തു​ക​ൾ, പൊ​തു​ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പൊ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​കും. നി​യ​മ​ലം​ഘ​ക​രെ നേ​രി​ടാ​ൻ ക​ർ​ശ​ന​മാ​യ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​കും പ​ട്രോ​ളി​ങ് സം​ഘം.
നാ​ടു​ക​ട​ത്ത​ലും ത​ട​വും പോ​ലു​ള്ള ശി​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളോ​ട് നി​യ​മ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും മാ​നി​ക്കാ​ൻ പൊ​തു സു​ര​ക്ഷാ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റ​ജൈ​ബ് ആ​വ​ശ്യ​പ്പെ​ട്ടു.
Security arrangements are tight and preparations are complete;  Get a job after the New Year holidays

https://www.pravasinewsdaily.com/2023/12/25/best-application-for-new-year-photo-fram/
https://www.pravasinewsdaily.com/2023/12/30/ramadan-2024/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *