Posted By Nazia Staff Editor Posted On

Family visa rules; കുവൈത്തിൽ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് 14 വിഭാഗങ്ങളെ ഒഴിവാക്കി

Family visa rules; കുവൈത്ത് സിറ്റി ;കുവൈത്തിൽ കുടുംബ വിസ ലഭിക്കുന്നതിന് ഏർപ്പെടുത്തിയ കുറഞ്ഞ ശമ്പള പരിധി,യൂണിവേഴ്സിറ്റി ബിരുദം മുതലായ നിബന്ധനകളിൽ നിന്ന് 14 വിഭാഗങ്ങളെ ഒഴിവാക്കി.    ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഫഹദ് അൽ-യൂസഫ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.താഴെ പറയുന്ന വിഭാഗങ്ങളെയാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
  1 – സർക്കാർ മേഖലയിലെ കൺസൾട്ടൻ്റുമാർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമ വിദഗ്ധർ, നിയമ ഗവേഷകർ.

  2- ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ

  3 – സർവ്വകലാശാലകൾ, കോളേജുകൾ, ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രൊഫസർമാർ.

  4 – സ്കൂൾ പ്രിൻസിപ്പൽമാർ, ഡെപ്യൂട്ടികൾ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡൻ്റുമാർ

  5 –  സാമ്പത്തിക ഉപദേഷ്ടാക്കൾ.

  6 – എഞ്ചിനീയർമാർ.

  7 – ഇമാമുമാർ, പ്രബോധകർ, പള്ളികളിലെ ബാങ്ക് വിളിക്കാർ ,  ഖുർആൻ മനപ്പാഠമാക്കിയവർ

  8 – സർക്കാർ ഏജൻസികളിലും സ്വകാര്യ സർവ്വകലാശാലകളിലുമുള്ള  ലൈബ്രേറിയന്മാർ.

  9 – നഴ്‌സുമാർ, പാരാമെഡിക്കുകൾ, അവരുടെ വിവിധ സ്പെഷ്യാലിറ്റികളിൽ മെഡിക്കൽ സാങ്കേതിക പദവികൾ വഹിക്കുന്നവർ, അതുപോലെ സാമൂഹിക സേവന മേഖലയിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെ  ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് ജീവനക്കാർ.

  10 – സർക്കാർ മേഖലയിലെ സാമൂഹ്യപ്രവർത്തകരും മനശാസ്ത്രജ്ഞരും.

  11 – പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.

  12 – ഫെഡറേഷനിലെയും സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകരും കളിക്കാരും.

  13 – പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും.

  14 – ശ്മശാനങ്ങളിൽ  മൃതദേഹം പരിപാലിക്കുന്നവർ, സംസ്‌കരിക്കുന്നവർ

https://www.pravasinewsdaily.com/2024/01/25/looking-for-a-job-in-the-gulf-if-you-dont-pay-attention-to-five-things-you-can-get-scammed/
https://www.seekofferings.com/passport-size-photo-maker/
https://www.pravasinewsdaily.com/2024/01/26/air-india-express-5/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version