Posted By Nazia Staff Editor Posted On

Ministry of health;കുവൈത്തിൽ തൈറോയ്ഡ് ക്യാൻസര്‍ കേസുകള്‍ വര്‍ധിക്കുന്നു; കാരണം ഇതാണ് ;മുന്നറിയിപ്പ് ശ്രദ്ധിക്കുക

Ministry of health;കുവൈത്ത് സിറ്റി: കുവൈത്തിലെ സ്ത്രീകളിൽ സ്തനാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് തൈറോയ്ഡ് ക്യാൻസറെന്ന് കണക്കുകള്‍. കുവൈത്ത് സെന്റർ ഫോർ കാൻസർ കൺട്രോളിന്‍റെ കണക്കുകൾ പ്രകാരം കുവൈത്ത് സ്ത്രീകൾക്കിടയിൽ പ്രതിവർഷം തൈറോയ്ഡ് ക്യാൻസറിന്‍റെ 107 കേസുകളും മറ്റുള്ളവരിൽ 92 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് നാഷണൽ ക്യാൻസർ അവയർനെസ് ക്യാമ്പയിന്‍റെ (CAN)ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ആഗോളതലത്തിൽ തൈറോയ്ഡ് ക്യാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാൽ കുവൈത്തിൽ നിരക്ക് കുറവാണ്. സ്ത്രീകളിൽ 100,000 പേരില്‍ 13 കേസുകളും പുരുഷന്മാരിൽ 100,000 പേരില്‍ ആറ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ 99 ശതമാനം വരെയാണ് വിമുക്തി നിരക്കെന്നും ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു.

https://www.pravasinewsdaily.com/2024/01/25/best-aaplication-for-text-reader/
https://www.pravasinewsdaily.com/2024/01/26/air-india-express-5/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version