Posted By Staff Editor Posted On

Kuwait job law; സൗദി മാതൃകയിൽ തൊഴിൽ വിപണി വിപുലീകരിക്കാനൊരുങ്ങി കുവൈത്ത്

Kuwait job law; സൗദി മാതൃകയിൽ തൊഴിൽ വിപണി വിപുലീകരിക്കാനൊരുങ്ങി കുവൈത്ത്

Kuwait job law; കുവൈത്തിൽ തൊഴിൽ വിപണിയിലെ സേവനങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ രീതിയും അനുഭവവും മാതൃകയാക്കി മുന്നോട്ടുപോകുമെന്നും അധികൃതർ അറിയിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/

ഇരുഭാഗത്തെയും തൊഴിൽ വിപണിയിൽ സമൂല വികസനം ലക്ഷ്യം വെച്ച് സൗദി മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയ അധികൃതരുമായി കഴിഞ്ഞ ദിവസം റിയാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

ആധുനിക സൗദിയുടെ വികസനത്തിന് മികച്ച ഫലപ്രാപ്തി നൽകിയ കിംഗ്ഡം, പ്രൊഫഷണൽ അക്രഡിറ്റേഷൻ പ്രോഗ്രാം, പ്രൊഫഷണൽ വെരിഫിക്കേഷൻ സേവനം എന്നിവക്ക് സമാനമായ പദ്ധതികൾ കുവൈത്തിൽ നടപ്പാക്കാൻ സഹായവും പരസ്പര സഹകരണവും സൗദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.മാനവ ശേഷി സമിതി നാഷണൽ മാൻപവർ അഫയേഴ്സ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ നജാത്ത് അൽ യൂസഫ്, ആസൂത്രണ, ഭരണ വികസന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ എൻജിനിയർ റബാബ് അൽ ഒസൈമി എന്നിവരടങ്ങുന്ന സംഘമാണ് യോഗത്തിൽ പങ്കെടുത്തത്.

https://www.pravasinewsdaily.com/2023/10/02/best-speech-to-text/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *