Kuwait law; ലിംഗ മാറ്റം സംഭവിച്ച വ്യക്തിയുടെ മൃതദേഹം ആര് കുളിപ്പിക്കും? മതവിധി പുറപ്പെടുവിച്ച് കുവൈത്ത്
Kuwait law; ലിംഗ മാറ്റം സംഭവിച്ച വ്യക്തിയുടെ മൃതദേഹം ആര് കുളിപ്പിക്കും? മതവിധി പുറപ്പെടുവിച്ച് കുവൈത്ത്
Kuwait law; കഴിഞ്ഞ ദിവസം കുവൈത്ത് ഔഖ്കാഫ് – ഇസ്ലാമികകാര്യ മന്ത്രാലയത്തിന് മുന്നിലെത്തിയ ഒരു ആധുനിക കർമ്മ ശാശ്ത്ര വിഷയത്തിൽ കാലോചിതമായ മറുപടി നൽകി കുവൈത്ത് ഫത്വവ ബോർഡ് . മരിക്കുന്നതിന് മുമ്പ് ലിംഗ മാറ്റം സംഭവിച്ച വ്യക്തിയെ , അല്ലെങ്കിൽ സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാൻ പറ്റാത്ത നിലക്ക് മാറ്റം വന്ന മൃതദേഹമാണെങ്കിൽ ആര് കുളിപ്പിക്കും എന്നതായിരുന്നു ചോദ്യം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ജന്മനാ പുരുഷനായി ജനിച്ചയാൾ സ്ത്രീയായും സ്ത്രീയായി ജനിച്ചയാൾ പുരുഷനായും ലിംഗമാറ്റം സംഭവിക്കുന്നത് വാർത്തയായി വരാറുണ്ട് . അതുപോലെ മൃതദേഹം ലിംഗം തിരിച്ചറിയാൻ സാധിക്കാത്ത രൂപത്തിൽ അഴുകാറുമുണ്ട് .മുസ്ലിമായ ഒരാൾക്ക് മരിക്കുന്നതിന് മുമ്പ് ഇങ്ങനെ സംഭവിച്ചാൽ ആ മൃതദേഹത്തെ എന്ത് മാനദണ്ഡം നോക്കിയാണ് കുളിപ്പിക്കേണ്ടത് എന്നതാണ് ചോദ്യത്തിന്റെ പൊരുൾ.
മരണപെട്ടയാളുടെ ഐഡന്റിറ്റി കാർഡ് പരിശോധിക്കുന്നതോടൊപ്പം വിദഗ്ദനായ മുസ്ലിം ഡോക്ടറുടെ നിർദേശം നോക്കിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് ഫത്വവ ബോർഡ് നൽകിയ വിധി. ഇതനുസരിച്ച് ഡോക്ടർ പുരുഷനാണെന്ന് സാക്ഷ്യപ്പെടുത്തിയ മൃതദേഹം പുരുഷന്മാരും സ്ത്രീയാണെന്ന് സാക്ഷ്യപ്പെടുത്തിയ മൃതദേഹം സ്ത്രീകളുമാണ് കുളിപ്പിക്കേണ്ടത് .
Comments (0)