Posted By Staff Editor Posted On

Kuwait law; കുവൈത്തിൽ മരണാനന്തര ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കുന്നു: കാരണം ഇതാണ്

Kuwait law; കുവൈത്തിൽ മരണാനന്തര ചടങ്ങുകളിൽ ഹസ്തദാനം നിരോധിക്കുന്നു: കാരണം ഇതാണ്

Kuwait law; മരണാനന്തര ചടങ്ങുകൾ നടക്കുന്ന ഹാളുകളിൽ ഹസ്തദാനം നിരോധിക്കുന്നതിനായി സർക്കുലർ പുറപ്പെടുവിക്കാൻ പദ്ധതിയിടുന്നതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസ്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

പൊതുജനാരോഗ്യം സംരക്ഷിക്കാൻ മുൻകരുതൽ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് മറുപടിയായണ് പുതിയ തീരുമാനത്തെ കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്.

ദുഃഖാചരണ വേളയിൽ ശാരീരിക സമ്പർക്കം പരമാവധി കുറയ്ക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് ആരോ​ഗ്യ മന്ത്രാലയം മുനിസിപ്പാലിറ്റിയെ ധരിപ്പിച്ചത്. ശ്മശാനങ്ങളിൽ ഹാൻഡ്‌ഷേക്കുകൾ വഴി അണുബാധ പടരാൻ സാധ്യതയുണ്ടെന്നതാണ് സർക്കുലറിൽ പരാമർശിച്ചിരിക്കുന്ന പ്രധാന ആശങ്കകകളിൽ ഒന്ന്.

https://www.pravasinewsdaily.com/2023/10/02/best-speech-to-text/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *