Celebrations in kuwait;കുവൈറ്റിൽ ആഘോഷ പരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി;പുനരാരംഭിക്കുക ഈ തിയതി മുതൽ
Celebrations in kuwait;കുവൈത്ത് സിറ്റി : കുവൈത്തിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സംഗീത, ആഘോഷ പരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻ വലിക്കുന്നു.ഇതെ തുടർന്ന് ഫെബ്രുവരി ഒന്ന് മുതൽ ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗീത പരിപാടികൾ അരങ്ങേറും.കുവൈത്ത് അരീന ഹാളിൽ ഫെബ്രുവരി ഒന്നിന് അറബ് കലാകാരനായ മുഹമ്മദ് അബ്ദോയുടെ കച്ചേരി പൊതുജനങ്ങൾക്കായി അരങ്ങേറുമെന്ന് റൊട്ടാന കമ്പനി പ്രഖ്യാപിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഫെബ്രുവരി രണ്ടിന് നടക്കുന്ന രണ്ടാമത്തെ സംഗീത കച്ചേരിയിൽ ഗൾഫ് ഗിറ്റാറിസ്റ്റ് നവലും ആർട്ടിസ്റ്റ് മുത്രിഫ് അൽ മുത്രിഫും പങ്കെടുക്കും.പരിപാടിയുടെ ടിക്കറ്റ് വില്പന നാളെ മുതൽ ആരംഭിക്കുമെന്ന് റൊട്ടാന അധികൃതർ അറിയിച്ചു.ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഒക്ടോബറിൽ ആണ് രാജ്യത്ത് സംഗീത, ആഘോഷ പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.ഇതെ തുടർന്ന് നിരവധി മലയാളി സംഘടനകൾ നടത്താൻ നിശ്ചയിച്ച ആഘോഷ പരിപാടികൾ റദ്ധാക്കുകയും മാറ്റി വെക്കുകയും ചെയ്തിരുന്നു.
Kuwait lifts ban on celebrations; resumes from this date
Comments (0)