Kuwait law; കുവൈത്തിൽ വ്യാജ പൗരത്വം; ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി
Kuwait law; കുവൈത്തിൽ വ്യാജ പൗരത്വം; ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി
Kuwait law; ബിദൂൺ ആയ വ്യക്തിയെ മൂന്ന് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. കുവൈത്ത് പൗരത്വ സർട്ടിഫിക്കറ്റ് നൽകാൻ ആഭ്യന്തര മന്ത്രാലയത്തെ നിർബന്ധിതമാക്കുന്ന 1972 ലെ വിധി വ്യാജമായി നിർമ്മിച്ചതിനാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നാഷണാലിറ്റി ആൻഡ‍് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് അഭ്യർത്ഥന നൽകാൻ പ്രതി ശ്രമിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
എന്നാൽ, സൂക്ഷ്മമായി പരിശോധിച്ച് പാസ്പോർട്ട് വിഭാഗം അന്വേഷണ വകുപ്പിന് റഫർ ചെയ്തപ്പോൾ, റൂളിന്റെ രജിസ്ട്രേഷൻ നമ്പർ നിലവിലില്ലെന്ന് കണ്ടെത്തി. ഇത് വ്യാജമാണെന്ന് ഇതോടെ വ്യക്തമായി. ഇതേത്തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആവശ്യമായ അന്വേഷണം നടത്തി പ്രതിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
Comments (0)