Kuwait Parliament; ഇന്ന് ചേരേണ്ടിയിറുന്ന കുവൈത്ത് പാർലമെന്റ് സമ്മേളനം നിർത്തിവച്ചു
Kuwait Parliament; ഇന്ന് ചേരേണ്ടിയിറുന്ന കുവൈത്ത് പാർലമെന്റ് സമ്മേളനം നിർത്തിവച്ചു
Kuwait Parliament; കുവൈത്ത് ദേശീയ അസംബ്ലിയുടെ ഇന്ന് ചേരേണ്ടിയിറുന്ന സമ്മേളനം നിർത്തി വെച്ചതായി സ്പീക്കർ അഹമ്മദ് അൽ-സഅദൂൻ അറിയിച്ചു.സർക്കാർ പ്രതിനിധികളുടെ അസാന്നിധ്യം കാരണമാണ് തീരുമാനം.ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം ദേശീയ അസംബ്ലിയുടെ സമ്മേളനത്തിൽ പ്രധാന മന്ത്രിയോ അല്ലെങ്കിൽ മന്ത്രി സഭാ അംഗങ്ങളോ പങ്കെടുക്കണമെന്നാണ് അനുശാസിക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
എന്നാൽ പുതിയ പ്രധാന മന്ത്രിയായി ഷെയ്ഖ് മുഹമ്മദ് അൽ സബാഹ് സാലിമിനെ അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് നിയോഗിക്കുകയും മന്ത്രി സഭാ രൂപീകരിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാൽ മന്ത്രി സഭാ രൂപീകരണം ഇത് വരെ പൂർത്തിയായിട്ടില്ല..മന്ത്രി സഭാ രൂപീകരണം പൂർത്തിയാക്കാതെ പാർലമെന്റ് സമ്മേളനം ചേരു ന്നതിനു ഭരണ ഘടനാ പരമായി സാധ്യമല്ല.ഈ സാഹചര്യത്തിലാണ് ഇന്ന് ചേരേണ്ടിയിരുന്ന സമ്മേളനം നിർത്തി വെച്ചത്.
Comments (0)