Kuwait part time job; പാർട് ടൈം ജോലി ചെയ്യുന്നതിന് അനുമതി ലഭിക്കുവാൻ അപേക്ഷ സമർപ്പിക്കൽ: നടപടിക്രമങ്ങൾ ഇങ്ങനെ
പാർട് ടൈം ജോലി ചെയ്യുന്നതിന് അനുമതി ലഭിക്കുവാൻ അപേക്ഷ സമർപ്പിക്കൽ: നടപടിക്രമങ്ങൾ ഇങ്ങനെ
കുവൈത്തിൽ സ്വകാര്യമേഖല യിലെ തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ അനുമതി ലഭിക്കുന്നതിനുള്ള മാർഗനിർ ദേശങ്ങൾ പുറത്തിറക്കി.മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച മാർഗ നിർദേശം പുറപ്പെടുവിച്ചത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ഇത് പ്രകാരം പാർട് ടൈം ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നവർ മാനവ ശേഷി സമിതി (പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ ) ന്റെ വെബ്സൈറ്റ് സന്ദർശിച്ച് ‘ഈസിയർ സർവിസ്’, ‘ഈസി ആപ്ലിക്കേഷൻ’ വഴി ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കണം.
ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന ഫോമുകൾ നില വിലെ സ്പോൺസറിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം പാർട്ട് ടൈം ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന തൊഴിലുടമയുടെ അംഗീകാരത്തിനായി അയക്കുകയും തുടർന്ന് അംഗീകാരം ലഭിക്കുന്ന മുറക്ക് പാർട് ടൈം തൊഴിൽ ചെയ്യുന്നതിന് അനുമതിയാകും. വിദേശ തൊഴിലാളികൾക്ക് പാർട് ടൈം ജോലി ചെയ്യുന്നതിന് ഈ മാസം ആദ്യം മുതലാണ് സർക്കാർ അനുമതി നൽകിയത്.
Comments (0)