Posted By Staff Editor Posted On

Kuwait part time job; കുവൈത്ത് പാ​ർ​ട്ട് ടൈം ​ജോ​ലി: മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി അതോറിറ്റി

Kuwait part time job; കുവൈത്ത് പാ​ർ​ട്ട് ടൈം ​ജോ​ലി: മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി അതോറിറ്റി

Kuwait part time job; രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​റ്റു ക​മ്പ​നി​ക​ളി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ പു​റ​ത്തി​റ​ക്കി. അ​പേ​ക്ഷ​ക​ര്‍ പ​ബ്ലി​ക് അ​തോ​റി​റ്റി വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് ‘ഈ​സി​യ​ർ സ​ർ​വിസ്’, ‘ഈ​സി ആ​പ്ലി​ക്കേ​ഷ​ൻ’ വ​ഴി ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍ക​ണം.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഇ​ത്ത​ര​ത്തി​ല്‍ സ​ബ്മി​റ്റ് ചെ​യ്യു​ന്ന ഫോ​മു​ക​ള്‍ നി​ല​വി​ലെ സ്പോ​ൺ​സ​റി​ൽ നി​ന്നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷം പാ​ർ​ട്ട് ടൈം ​ജോ​ലി ന​ല്‍കു​ന്ന തൊ​ഴി​ലു​ട​മ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ഫോ​ര്‍വേ​ഡ് ചെ​യ്യും. തു​ട​ര്‍ന്ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​ക്ക് പെ​ർ​മി​റ്റ് അ​നു​മ​തി ന​ല്‍കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജോ​ലി പെ​ർ​മി​റ്റ് ല​ഭി​ച്ചാ​ൽ ദി​നേന പ​ര​മാ​വ​ധി നാ​ലു മ​ണി​ക്കൂ​ർ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാം. മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ പോ​യോ വി​ദൂ​ര​മാ​യോ ജോ​ലി ചെ​യ്യാ​നും ക​ഴി​യും.

പാ​ർ​ട്ട് ടൈം ​ജോ​ലി അ​നു​വ​ദി​ക്കു​ന്ന​തോ​ടെ വി​ദേ​ശ​ത്തു​നി​ന്ന് പു​തി​യ റി​ക്രൂ​ട്ട്മെ​ന്‍റ് ഒ​ഴി​വാ​ക്കാ​നും, രാ​ജ്യ​ത്തി​ന​ക​ത്തു​ള്ള പ്ര​വാ​സി​ക​ളെ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വം നി​ക​ത്താ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. രാ​ജ്യ​ത്തെ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ക​ണ​ക്കു കൂ​ട്ടു​ന്നു.

ചെ​റു​കി​ട ക​മ്പ​നി​ക​ള്‍ക്ക് പു​തി​യ തീ​രു​മാ​നം ഏ​റെ ആ​ശ്വാ​സ​മാ​കും. പാ​ർ​ട്ട് ടൈം ​ജോ​ലി​ക്കാ​രെ നി​യ​മി​ക്കു​ന്ന​തോ​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചെ​ല​വ് നി​യ​ന്ത്ര​ണ​ത്തി​നും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​യും. കു​റ​ഞ്ഞ ശ​മ്പ​ള​ത്തി​ന് ചെ​റു​കി​ട ജോ​ലി​യെ​ടു​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്കും തീ​രു​മാ​നം ഗു​ണം ചെ​യ്യും. ഇ​ത്ത​ര​ക്കാ​ർ​ക്ക് പാ​ർ​ട്ട് ടൈം ​ജോ​ലി​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം നേ​ടാം.

https://www.pravasinewsdaily.com/2023/10/02/best-speech-to-text/
https://www.pravasivarthakal.com/2024/01/08/ministry-of-interior-3/
https://www.pravasivarthakal.com/2024/01/08/kuwait-central-bank/
https://www.pravasivarthakal.com/2024/01/08/kuwait-road-closure/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *