Kuwait law; വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നിടത്ത് റെയ്‌ഡ്: ഒരു സർട്ടിഫിക്കറ്റിന് ഈടാക്കിയത് 4000 ദിനാർ വരെ!!!
Kuwait law; വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നിടത്ത് റെയ്‌ഡ്: ഒരു സർട്ടിഫിക്കറ്റിന് ഈടാക്കിയത് 4000 ദിനാർ വരെ!!!
Kuwait law; കുവൈത്തിൽ വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ നിർമിച്ചുകൊടുക്കുന്ന സ്ഥാപനം കണ്ടെത്തി. എക്സിബിഷനുകൾ, കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിക്കാനുള്ള ലൈസൻസിന്റെ മറവിലാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പ്രത്യേകിച്ച് യോഗ്യത സർടിഫിക്കറ്റുകളൊന്നുമില്ലാതെ കുവൈത്തിലെത്തിയ വിദേശികളാണ് ഇവിടത്തെ ഇടപാടുകാരിൽ കൂടുതലെന്നും കണ്ടെത്തനായിട്ടുണ്ട് .ഉയർന്ന ജോലികൾ ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസം തെളിയിക്കുന്നതിനാവശ്യമായ സര്ടിഫിക്കറ്റുകൾക്ക് 4000 ദീനാർ വരെ സംഘം ഇടപാടുകാരിൽനിന്നും ഈടാക്കിയിരുന്നു .ഇന്ത്യക്കാരുൾപ്പെടെ വിദേശികൾ ഇവരെ ആശ്രയിച്ചിരുന്നതായാണ് മനസ്സിലാക്കാനായത്.
Comments (0)