Posted By Staff Editor Posted On

പാർപ്പിട മേഖലയിൽനിന്ന് ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ മാറ്റി സ്ഥാപിക്കുന്നു: കാരണം ഇതാണ്

പാർപ്പിട മേഖലയിൽനിന്ന് ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ മാറ്റി സ്ഥാപിക്കുന്നു: കാരണം ഇതാണ്

കുവൈത്തിലെ സ്വകാര്യ പാർപ്പിട മേഖലയിൽ സ്ഥാപിക്കപ്പെട്ട ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ മാറ്റി സ്ഥാപിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ മാസം മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ച ടെലികമ്മ്യൂണിക്കേഷൻ ടവറുകളുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

വീടുകളുടെ മേൽക്കൂരയിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല. 600 മുതൽ 700 വരെ ടവറുകളാണ് ഇത്തരത്തിൽ പാർപ്പിട മേഖലകളിലൂടെ കടന്നു പോകുന്നത്. പാർപ്പിട മേഖലയിലെ ടവറുകളുടെ സാന്നിധ്യം റേഡിയേഷൻ ഉൾപ്പെടെ താമസക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമായേക്കുമെന്ന കണ്ടെത്തലുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട കമ്പനികളുമായി ഉടൻ ധാരണയിലെത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *