Posted By Nazia Staff Editor Posted On

Ministry of interior;കുവൈറ്റിൽ ഇനി ഈ മരുന്നുകൾ ഉടൻ വിൽപ്പന നിർത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം

Ministry of interior;കുവൈത്ത് സിറ്റി: സ്വകാര്യ ഫാർമസികളിലും സ്വകാര്യ ആശുപത്രി ഫാർമസികളിലും ലിറിക്ക വിതരണം ചെയ്യുന്നതും വിൽക്കുന്നതും നിർത്താൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ ചെറുക്കുന്നതിനും അവയുടെ ഉപയോഗവും കടത്തും നിയന്ത്രിക്കുന്നതും സംബന്ധിച്ച 1983 ലെ 74, 1987 ലെ 48 ലെ നിയമങ്ങളിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനുള്ള ഏകോപന പ്രവർത്തനത്തിനുള്ള സംയുക്ത സമിതിയുടെ ശുപാർശ പ്രകാരമാണ് ആരോ​ഗ്യ മന്ത്രി ഈ നിർദേശം പുറപ്പെടുവിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
അതേസമയം, സ്വകാര്യ മേഖലയിലെ ഫാർമസികളിൽ ലഭ്യമായ ഈ മരുന്നുകൾ പ്രാദേശിക ഏജന്റിലേക്ക് തിരിച്ചയക്കുന്നതിനും അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച സംവിധാനത്തിന് അനുസൃതമായി നശിപ്പിക്കുന്നതിനും ഡ്രഗ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന് അധികാരം നൽകിയിട്ടുണ്ട്. തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇത് നടപ്പാക്കണമെന്നാണ് ആരോ​ഗ്യ മന്ത്രാലത്തിന്റെ നിർദേശത്തിൽ പറയുന്നത്.

https://www.pravasinewsdaily.com/2023/10/02/best-speech-to-text/
https://www.pravasivarthakal.com/2024/01/10/smart-centre-in-kuwait/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *