കുവൈറ്റിൽനിന്ന് നീക്കംചെയ്തത് ടൺ കണക്കിന് മാലിന്യങ്ങൾ
കുവൈറ്റിൽനിന്ന് നീക്കംചെയ്തത് ടൺ കണക്കിന് മാലിന്യങ്ങൾ
കുവൈറ്റിൽ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ സൂപ്പർവൈസറി ടീം അൽ-വഫ്ര ഫാം ഏരിയയിൽ നിന്ന് 1,525 ടൺ അവശിഷ്ടങ്ങളും, പാഴ് വസ്തുക്കളും നീക്കം ചെയ്തു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
200 ഓളം ശുചീകരണ തൊഴിലാളികളുമായി 122 ഉപകരണങ്ങളും മെഷീനുകളും ഉപയോഗിച്ച് സംഘം കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ശുചീകരണ കാമ്പയിൻ നടത്തിയാണ് മാലിന്യങ്ങൾ നീക്കംചെയ്തതെന്ന് അൽ-അഹമ്മദി മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപേഷൻസ് വകുപ്പ് ആക്ടിംഗ് ഡയറക്ടർ ജമാൽ അൽ-ദാവി പറഞ്ഞു.
കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എം.സൗദ് അൽദബ്ബൂസിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ശുചീകരണ കാമ്പയിൻ നടത്തിയത്. ഗവർണറേറ്റിൻ്റെ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ പ്രദേശങ്ങളിലെയും എല്ലാ പൊതു ശുചിത്വ സേവനങ്ങളും പരിശോധിക്കുന്നതിനായി ശുചീകരണ കാമ്പെയ്‌നുകൾ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Comments (0)