Posted By Nazia Staff Editor Posted On

‘caller ID spoofing;കുവൈറ്റിൽ കോളർ ഐഡി സ്പൂഫിംഗ്’ തട്ടിപ്പിനെ ചെറുക്കാൻ പുതിയ പദ്ധതി;അറിയാം വിശദമായി

caller ID spoofing;കുവൈത്ത് സിറ്റി: ഫോണുകൾ വഴിയുള്ള ഇലക്ട്രോണിക് തട്ടിപ്പുകളെ ചെറുക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി നടപ്പാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയിലെ ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് എമർജൻസി റെസ്‌പോൺസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനീയർ ലയാലി അബ്ദുല്ല അൽ മൻസൂരി.  പ്രത്യേകിച്ച് പ്രാദേശിക നമ്പറുകളോട് സാമ്യമുള്ള ഫോൺ നമ്പറുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളെ ചെറുക്കാനുള്ള സംവിധാനം രൂപപ്പെടുത്തും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
“കോളർ ഐഡി സ്പൂഫിംഗ്” എന്നറിയപ്പെടുന്ന ഇലക്ട്രോണിക് തട്ടിപ്പിന്റെ ആഗോള ഭീഷണിയെ നേരിടാൻ കുവൈത്തിലെ എല്ലാ ഓപ്പറേറ്റിംഗ് കമ്പനികളെയും കോളർ ഐഡി സേവനങ്ങളുമായി സംയോജിപ്പിക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണ ഘട്ടം പൂർത്തിയാക്കിയ ശേഷം ഫോൺ കോളുകളിലൂടെ പൗരന്മാരെയും താമസക്കാരെയും കബളിപ്പിക്കാനുള്ള വർധിച്ചുവരുന്ന ശ്രമങ്ങൾക്കെതിരായ നിർണായക പദ്ധതി ഈ മാസം തന്നെ ഔദ്യോ​ഗികമായി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
New plan to fight ‘caller ID spoofing’ fraud in Kuwait; know in detail

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *