Kuwait city export cattle; കുവൈറ്റിൽ കന്നുകാലി കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നു
Kuwait city export cattle;കുവൈത്ത് സിറ്റി: രാജ്യത്ത് കന്നുകാലി കയറ്റുമതിക്ക് അനിശ്ചിതകാല വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ചെങ്കടലിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് വിലക്ക്. രാജ്യത്ത് ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇതു സംബന്ധിച്ച ഉത്തരവ് വാണിജ്യ വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാൻ പുറപ്പെടുവിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കയറ്റുമതി നിർത്തിവെക്കുന്നതിലൂടെ രാജ്യത്ത് പ്രാദേശിക ഉപഭോഗത്തിന് ആവശ്യമായ കാലികളെ നിലനിർത്താനും വിപണിയിൽ സ്ഥിരത നിർത്താനുമാകും. കഴിഞ്ഞ മാസം രാജ്യത്ത് 95,000 കന്നുകാലികളെയാണ് ഇറക്കുമതി ചെയ്തത്. കുവൈത്തില്‍ ഒരു വര്‍ഷത്തേക്ക് ഒരു ദശലക്ഷം ആടുകളും 12,000 മറ്റു കാലികളും ആവശ്യമാണ്.
The state bans the movement of cattle
Comments (0)