Posted By Nazia Staff Editor Posted On

Indian ambassidor in kuwait; കുവൈറ്റിൽ ഇന്ത്യൻ തൊഴിലാളികളുടെ വരവിന് തടസ്സമില്ല;അറിയിപ്പുമായി തടസ്സമില്ല;അറിയിപ്പുമായി ഇന്ത്യൻ അംബാസഡർ

Indian ambassidor in kuwait;കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇന്ത്യൻ തൊഴിലാളികളെ കൊണ്ടുവരുന്ന പ്രക്രിയ ഒരു തടസ്സവുമില്ലാതെ തുടരുകയാണെന്ന് രാജ്യത്തെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. പ്രത്യേക സംവിധാനങ്ങൾക്കനുസൃതമായും കുവൈത്ത് വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ചും എല്ലാ തര്തതിലുമുള്ള തൊഴിലാളികളെ എത്തിക്കുന്നതിനാണ് ശ്രദ്ധ നൽകുന്നത്. ഇന്ത്യൻ കമ്മ്യൂണിറ്റി കൂടുതലും യോഗ്യതയുള്ളവരും പരിശീലനം നേടിയവരും തൊഴിൽ വിപണിയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഹൗസ് ഓഫ് ഡാംസിന്റെയും കശ്മീർ ലോമിന്റെയും സഹകരണത്തോടെ കശ്മീർ ടെക്സ്റ്റൈൽസ് എക്സിബിഷൻ കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിക്കുന്ന വേളയിലാണ് അംബാസഡർ ഇക്കാര്യങ്ങൾ പറഞ്ഞത്. എംബസിയുടെ കോൺസുലർ വിഭാഗം കഴിഞ്ഞ വർഷം 6,000 വിസകൾ അനുവദിച്ചു. വിസ ലളിതമായ നടപടിക്രമങ്ങളോടെയാണ് അനുവദിക്കുന്നതെന്നും ഒരു ദിവസത്തിനുള്ളിൽ ഇഷ്യൂ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് 13.8 ബില്യൺ ഡോളറായിരുന്നുവെന്നും ഡോ. ആദർശ് സ്വൈക വ്യക്തമാക്കി.

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/15/watsapp-new-updation-9/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *