Expat arrest; കുവൈത്തിൽ മദ്യ വിൽപ്പന: ഏഴ് പ്രവാസികൾ അറസ്റ്റിൽ
Expat arrest; കുവൈത്തിൽ മദ്യ വിൽപ്പന: ഏഴ് പ്രവാസികൾ അറസ്റ്റിൽ
Expat arrest; മദ്യ ഉത്പാദിപ്പിക്കുകയും മദ്യ വിൽപ്പന നടത്തുകയും ചെയ്ത ഏഴ് പേർ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ പിടിയിൽ. പ്രത്യേക കേസുകളിലായാണ് ഏഴ് പ്രവാസികൾ അറസ്റ്റിലായത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
അൽ അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവയെ പ്രതിനിധീകരിച്ച് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിലാണ് മദ്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കൾ അടക്കം കണ്ടെത്തിയത്.
181 ബാരലുകൾ, 413 കുപ്പി മദ്യം, നാല് വാറ്റിയെടുക്കൽ ഉപകരണങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. പിടിയിലായവരെയും പിടിച്ചെടുത്ത വസ്‌തുക്കളും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറും.
Comments (0)