Posted By Staff Editor Posted On

Kuwait ban; കുവൈത്ത് കന്നുകാലി കയറ്റുമതി നിരോധിക്കാനൊരുങ്ങുന്നു

Kuwait ban; കുവൈത്ത് കന്നുകാലി കയറ്റുമതി നിരോധിക്കാനൊരുങ്ങുന്നു

Kuwait ban; കന്നുകാലികളെ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ഒരുങ്ങി കുവൈത്ത്. വാണിജ്യ-വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ ഒരുങ്ങുന്നതായി വിശ്വസനീയമായ വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ഈ തീരുമാനം പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ കന്നുകാലികളെ കൂടി ഉൾപ്പെടുത്തിയാകുമെന്നാണ് വിവരങ്ങൾ. നിലവിലുള്ള സാഹചര്യങ്ങൾക്കിടയിൽ പ്രാദേശിക വിപണി സുസ്ഥിരമാക്കുന്നതിനുള്ള മുൻകരുതൽ നടപടിയെന്ന് നിലയിലാണ് സ്വീകരിക്കുന്നത്.

കന്നുകാലി കയറ്റുമതി നിർത്തലാക്കുന്നതിനുള്ള പ്രത്യേക സമയപരിധി വരാനിരിക്കുന്ന ഉത്തരവിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡിസംബറിൽ മാത്രം കുവൈത്ത് 95,000 കന്നുകാലികളെ ഇറക്കുമതി ചെയ്തതായാണ് കണക്കുകൾ. രാജ്യത്തിന്റെ വാർഷിക ആവശ്യം ഏകദേശം ഒരു മില്യൺ ആടുകളും 12,000 പശുക്കിടാക്കളും ആണെന്നും അവർ അറിയിച്ചു.

https://www.seekofferings.com/carinfo-rto-vehicle-info-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *