Expat deportation;കുവൈത്ത് നാടുകടത്തിയത് 42000 പ്രവാസികളെ; 17000 സ്ത്രീകള്‍, ഇത്രയുമധികം ആദ്യം…;എന്തു കൊണ്ട്??
Expat deportation;കുവൈറ്റ് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ജിസിസി രാജ്യമാണ് കുവൈത്ത്. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികളുള്ള രാജ്യം കൂടിയാണിത്. സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ വ്യത്യസ്തമായ പദ്ധതികള്‍ കുവൈത്ത് ഭരണകൂടം നടപ്പാക്കി വരുന്നുണ്ട്. വിദേശികള്‍ക്ക് ചില മേഖലകളില്‍ ജോലി ലഭിക്കണമെങ്കില്‍ പ്രത്യേക പരീക്ഷ വേണമെന്ന തീരുമാനത്തിലേക്ക് കുവൈത്ത് എത്തിയിരിക്കുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
അതേസമയം, ഒട്ടേറെ തൊഴില്‍ അവസരമുള്ള രാജ്യം കൂടിയാണ് കുവൈത്ത്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരു കമ്പനിയില്‍ നാല് മണിക്കൂര്‍ അധികമായി ജോലി ചെയ്യാന്‍ കുവൈത്ത് ഭരണകൂടം അവസരം നല്‍കുന്നുണ്ട്. തൊഴിലാളികളുടെ ദൗര്‍ലഭ്യം പരഹിരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. എന്നാല്‍ വിദേശികളെ വന്‍തോതില്‍ നാട്ടിലേക്ക് കയറ്റി അയക്കുന്നു എന്ന കണക്കും കുവൈത്തില്‍ നിന്ന് വന്നിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം 42850 വിദേശികളെ കുവൈത്ത് നാടുകടത്തി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2023 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കാണിത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുക, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുക, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുക തുടങ്ങി വിവിധ കാരണങ്ങളാണ് നാടുകടത്തലിന് പിന്നില്‍.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
മോഷണം, മദ്യ നിര്‍മാണം, വിസാ കാലാവധി പൂര്‍ത്തിയായിട്ടും അനധികൃതമായി താമസിക്കല്‍ തുടങ്ങിയ കേസുകളില്‍പ്പെട്ടവരെയും നാടുകടത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും നാടുകടത്തിയവരുടെ കണക്ക് കുവൈത്തില്‍ നിന്ന് വരാറുണ്ട്. എന്നാല്‍ ഇത്രയും അധികം പേരെ നാടുകടത്തുന്നത് ആദ്യമായിട്ടാണ്. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയതാണ് ഇത്രയും പേരെ നാടുകടത്താന്‍ കാരണം എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയമ വിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്താന്‍ കുവൈത്ത് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാടുകടത്തിയ പുരുഷന്മാരുടെ എണ്ണം 25191 ആണ്. 17701 സ്ത്രീകളെയും നാടുകടത്തിയിട്ടുണ്ട്. 42265 നാടുകടത്തല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പോര്‍ട്ടേഷന്‍ എന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 627 പേരെ ജുഡീഷ്യല്‍ ഡിപ്പോര്‍ട്ടേഷന്‍ കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കുവൈത്ത് തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. 2022ല്‍ 30000 പ്രവാസികളെയാണ് കുവൈത്ത് നാടുകടത്തിയത്. ഇത് സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കണക്കു പുറത്തുവിടുകയും ചെയ്തിരുന്നു.
നാടുകടത്തപ്പെടുന്ന മിക്കയാളുകള്‍ക്കും തിരിച്ച് കുവൈത്തിലേക്ക് വരാന്‍ സാധിക്കില്ല എന്നതും എടുത്തു പറയണം. നിയമവിരുദ്ധമായി താമസിക്കുന്നവര്‍ ഏറെയുണ്ട് എന്നാണ് ഭരണകൂടം കരുതുന്നത്. വിസാ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താന്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്.
Comments (0)