Ministry of interior;കുവൈറ്റിൽ വീണ്ടും ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകളിൽ റെയ്ഡ്; 13 ഓഫിസുകൾ പൂട്ടി
Ministry of interior;കുവൈത്ത് സിറ്റി: കുവൈത്തിൽ .ഗാർഹിക തൊഴിലാളി
റിക്രൂട്ടിങ് ഓഫീസുകളിൽ ആരംഭിച്ച പരിശോധന തുടരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളിലെയും മാൻപവർ അതോറിറ്റിയിലെയും ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത പരിശോധക വിഭാഗം നടത്തിയ റെയിഡിൽ 13 ഓഫീസുകൾ അടച്ചു പൂട്ടി.കഴിഞ്ഞ ദിവസവും റിക്രൂട്ടിങ് നിയമങ്ങൾ ലംഘിച്ച 41 ഗാർഹിക തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകൾ അടച്ചു പൂട്ടിയിരുന്നു.റിക്രൂട്ടിങ് നടപടികൾക്കുവേണ്ട സാമ്പത്തിക ഇടപാടുകൾക്ക് K-നെറ്റ് സംവിധാനം മാത്രം ഉപയോഗിക്കുക, ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കുന്നതിന് 750 ദീനാറും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളതിന് 575 ദീനാറും സ്വദേശികളിൽനിന്ന് ഈടാക്കുക, സ്പോൺസർ നേരിട്ട് തൊഴിലാളിയെ എത്തിക്കുന്നതിന് 350 ദീനാർ ഈടാക്കുക തുടങ്ങിയ നിയമങ്ങൾ പാലിക്കണമെന്ന് ഓഫീസുകൾക്ക് ഉത്തരവായി നൽകിയിരുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇതിൽ പലതും ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Comments (0)