Kuwait 2023; കുവൈത്ത് ചരിത്രത്തിൽ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ 2023
Kuwait 2023; കുവൈത്ത് ചരിത്രത്തിൽ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ 2023
Kuwait 2023; സന്തോഷത്തിന്റെയും സങ്കടത്തിന്റെയും വാർത്തകളും ഓർമകളുമായി കുവൈത്ത് ചരിത്രത്തിൽ ഒട്ടേറെ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2023. വിസ്തീർണ്ണം കൊണ്ടും ജനസംഖ്യാ നിരക്ക് കൊണ്ടും ചെറുതെങ്കിലും മാനുഷികമായ പല കാര്യങ്ങളിലും ലോക സമാധാനത്തിന് ശക്തി പകരേണ്ട പല നിർണായ ഘട്ടങ്ങളിലും കുവൈത്തിന്റെ അഭിപ്രായങ്ങൾക്കും സമീപനങ്ങൾക്കും വലിയ സ്വാധീനമാണ് കഴിഞ്ഞ വർഷവും ലഭിച്ചത് .കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
വർഷത്തിന്റെ അവസാനമാണ് സംഭവിച്ചതെങ്കിലും 2023 ൽ കുവൈത്തിനെ ഏറെ കണ്ണീരണിയിച്ച വാർത്തയായിരുന്നു മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണം .സ്വദേശികളും വിദേശികളും ഏറെ സ്നേഹിച്ച അദ്ദേഹത്തിന്റെ വിയോഗം തന്നെയാണ് കുവൈത്തിനു പോയ വർഷം ഉണ്ടായ ഏറ്റവും വലിയ നഷ്ടം .
കുവൈത്തിലെ രാഷ്ട്രീയ -ഭരണ കാര്യങ്ങളുമായി ബന്ധപ്പെടുത്തി 2023 നെ അവലോകനം ചെയ്താൽ ഷെയ്ഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ മൂന്നു മന്ത്രിസഭകളാണ് രൂപീകരിച്ചത്. ഒരു പാർലെമെന്റു തെരഞ്ഞെടുപ്പിനും കഴിഞ്ഞ വർഷം രാജ്യം സാക്ഷ്യം വഹിച്ചു. ഇന്ത്യക്കാരുൾപ്പെടെ കുവൈത്തിലെ വിദേശികൾക്ക് ഏറെ ആശ്വാസം പകരുന്ന പല തീരുമാനങ്ങളും ഉണ്ടായത് 2023 ലാണ്.
.ഇതിൽ ഏറ്റവും കൂടുതൽ മലയാളികളുൾപ്പെടെ വിദേശ തൊഴിലാളികൾക്ക് സന്തോഷം പകർന്ന വാർത്തയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പാർടൈം ജോലി ചെയ്യാനുള്ള അനുമതി .ഇന്ത്യക്കാരുൾപ്പെടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ജോലി ചെയ്യുന്ന വിദേശികൾക്ക് പാർടൈം ജോലിയിലൂടെ തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനാകും .
മനുഷ്യക്കടത്തും അനുബന്ധ കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായി ഓൺലൈൻ വെബ്‌സൈറ്റ് പ്രവർത്തനം ആരംഭിച്ചത് , ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ശക്തമായ നിയമ നിർമാണം രൂപപെടുത്തിയതും 2023 ൽ ആണ്.മയക്കു മരുന്നിനു എതിരെ രാജ്യ ചരിത്രത്തിലെ ഏറ്റവും ശക്തമായ പോരാട്ടം നടന്നതും കഴിഞ്ഞ വർഷമാണ്.
വിവിധ ഇനങ്ങളിൽ പെട്ട, വിപണിയിൽ കോടികൾ വരുന്ന മയക്കുമരുന്നുകളാണ് കഴിഞ്ഞ വർഷം പിടി കൂടിയത്. .ശാസ്ത്ര സാങ്കേതിക രംഗത്തും നിരവധി നേട്ടങ്ങൾ കൈവരിച്ച വർഷമായിരുന്നു 2023. കുവൈത്തിന്റെ സ്വന്തം ഉപഗ്രമായ കുവൈത്ത് സാറ്റ് ഭ്രമണ പഥത്തിൽ എത്തിയതും കഴിഞ്ഞ വർഷം ആദ്യത്തിൽ ആയിരുന്നു ജീവ കാരുണ്യ, ദുരിതാശ്വാസ രംഗത്തും രാജ്യം മുന്നിൽ നിന്ന വർഷമായിരുന്ന കടന്നു പോയത്.
ഇസ്രായേൽ ആക്രമണം കാരണം ദുരിതത്തിലായ ഗസ്സ നിവാസികൾക്കുള്ള 40 ഓളം ആവശ്യവസ്തുക്കളടങ്ങിയ വിമാനങ്ങളാണ് കുവൈത്ത് ഗസ്സയിലേക്ക് കഴിഞ്ഞ വര്ഷം അയച്ചത്.ഗസ നിവാസികളോടുള്ള ഐക്യ ദാർഢ്യത്തിന്റെ ഭാഗമായി രാജ്യത്ത് എല്ലാ ആഘോഷ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയതും കഴിഞ്ഞ വർഷം തന്നെ.ചുരുക്കി പറഞ്ഞാൽ ആധുനിക കുവൈത്തിന്റെ നിർമിതിയിൽ നിര്ണായകമാകണ്ടേ പല ഉത്തരവുകളും തീരുമാനങ്ങളും ഉണ്ടായ വർഷം കൂടിയായിരുന്നു വിട പറഞ്ഞത്.
Comments (0)