Kuwait police; കുവൈത്തിൽ കർശന പരിശോധന; 19,540 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി
Kuwait police; കുവൈത്തിൽ കർശന പരിശോധന; 19,540 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി
Kuwait police; കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും കർശന പരിശോധന തുടരുന്നു. 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പരിശോധനകളിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 144 വാഹനങ്ങളും 47 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. വാണ്ടഡ് ലിസ്റ്റിലുള്ള 30 വാഹനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 12 പേരെയാണ് പിടികൂടിയത്.
തിരിച്ചറിയൽ രേഖയില്ലാത്ത 10 പേർ, സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലാത്ത 10 പേർ എന്നിവരും അറസ്റ്റിലായി. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് രണ്ട് പേരെ പിടികൂടി. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. ഗുരുതരമായ 255 എണ്ണം ഉൾപ്പെടെ 1,425 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
Comments (0)