Posted By Staff Editor Posted On

Kuwait celebrations;കുവൈറ്റ്‌ ആഘോഷ പരിപാടികളിക്ക് വിലക്ക് ;കാരണം ഇതാണ്

Kuwait celebrations;കുവൈത്ത് സിറ്റി: ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗസ്സാ നിവാസികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ആഘോഷ -വിനോദപരിപാടികൾക്കുള്ള വിലക്ക് തുടരണമെന്ന് കുവൈത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിന് ആരംഭിച്ച തൂഫാനുൽ അഖ്സക്ക് ശേഷം ഫലസ്തീനികളുടെ ഉന്മൂലനം ലക്ഷ്യമാക്കി ഇസ്രായേൽ കൂട്ടക്കുരുതി തുടർന്നപ്പോഴാണ് ഒക്ടോബർ 12 മുതൽ കുവൈത്തിൽ എല്ലാവിധ കലാ പരിപാടികൾക്കും ആഘോഷപരിപാടികൾക്കും സർക്കാർ വിലക്കേർപ്പെടുത്തിയത് . ഇതിനിടെ മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദിന്റെ മരണത്തോടെ 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യപിക്കുകയുണ്ടായി . ദുഃഖാചരണം കഴിഞ്ഞതോടെ ആഘോഷപരിപാടികൾക്കുള്ള നിരോധവും ഒഴിവാക്കുകയായിരുന്നു .ഇതെ തുടർന്ന് ഹലാ ഫെബ്രുവരി ആഘോഷത്തോട് അനുബന്ധിച്ച് ഫെബ്രുവരി 1 മുതൽ വിവിധ സംഗീത വിനോദ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഗസ്സാ നിവാസികൾക്കുനേരെയുള്ള മനുഷ്യക്കുരുതി തുടരുകയും മരണമടയുന്നവരുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കുകയും  ചെയ്യുന്ന പശ്ചാത്തലത്തിൽ  രാജ്യത്ത് ആഘോഷ – കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള വിലക്ക് പുനസ്ഥാപിക്കണമെന്നാണ് കുവൈത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് . ഫലസ്തീൻ ഉൾപ്പെടെ ലോകത്ത് പീഡനമനുഭവിക്കുന്നവരോട് ചേർന്ന് നിൽക്കുക എന്നതാണ് കുവൈത്തിന്റെ എക്കാലത്തെയും നിലപാടെന്നും രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും അടക്കം 28 ഓളം പാർട്ടികൾ ചേർന്ന് പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
This is the reason why Kuwaiti celebrations are banned

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2024/01/30/fake-robocall-of-joe-biden-urges-voters-not-to-vote-at-new-hampshire-primary/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *